'അരങ്ങും അധ്യാപനവും' നാടക പരിശീലനക്കളരി
text_fieldsനാടകനടനും അക്കാദമി അവാര്‍ഡ് ജേതാവുമായ
എം. പാർഥസാരഥി നായാടിത്തള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
നെടുങ്കണ്ടം: 'അരങ്ങും അധ്യാപനവും' വിഷയത്തില്‍ നീളുന്ന ത്രിദിന നാടക പരിശീലനക്കളരിക്ക് നെടുങ്കണ്ടം ബി.എഡ്. കോളജില്‍ തുടക്കമായി.ജയമോഹെൻറ നോവലായ നൂറു സിംഹാസനങ്ങളിലെ നായാടിത്തള്ള എന്ന കഥാപാത്രത്തെ നാടകീയാവിഷ്കരണം നടത്തി അരങ്ങിെൻറ തിരിതെളിച്ചു. നാടകനടനും അക്കാദമി അവാര്‍ഡ് ജേതാവുമായ എം. പാർഥസാരഥി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര് അധ്യക്ഷതവഹിച്ചു. നന്മ സാംസ്കാരിക വേദി പ്രസിഡൻറ് കുഞ്ഞുമോന് കുട്ടിക്കല്‍, അനൂപ് ജി. എന്നിവര്‍ സംസാരിച്ചു. മൂന്നാം ദിവസം വിദ്യാർഥികളുടെ നാടകാവതരണത്തോടെ നാടകക്കളരിക്ക് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

