Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightറെഡി.. സ്റ്റാർട്ട്​......

റെഡി.. സ്റ്റാർട്ട്​... സിന്തറ്റിക്​ സ്​റ്റേഡിയത്തില്‍ ഫെബ്രുവരി മൂന്നിന്​ വിസിൽ മുഴങ്ങും

text_fields
bookmark_border
നെ​ടു​ങ്ക​ണ്ടം സിന്തറ്റിക് സ്റ്റേഡിയം
cancel
camera_alt

ഉദ്ഘാടനത്തിനൊരുങ്ങുന്ന നെ​ടു​ങ്ക​ണ്ടം സിന്തറ്റിക് സ്റ്റേഡിയം

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ കാ​യി​ക പ്രേ​മി​ക​ള്‍ക്ക് ആ​വേ​ശം നി​റ​ച്ച് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ വി​സി​ല്‍ മു​ഴ​ങ്ങും. സം​സ്ഥാ​ന കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ദ്യ വി​സി​ല്‍ മു​ഴ​ക്കു​ന്ന​തോ​ടെ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം സ​ജ്ജ​മാ​കും. കാ​യി​ക​വ​കു​പ്പും കി​ഫ്ബി​യും ചേ​ര്‍ന്ന് 400 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും ഫി​ഫ നി​ല​വാ​ര​ത്തി​ല്‍ നി​ര്‍മി​ച്ച ഫു​ട്​​ബാ​ള്‍ ഫീ​ല്‍ഡു​മ​ട​ങ്ങു​ന്ന, രാ​ത്രി​യി​ലും പ​ക​ലും ഒ​രു പോ​ലെ മ​ത്സ​രം ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന ഫ്ല​ഡ്​​ലി​റ്റ് സ്റ്റേ​ഡി​യ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ഹൈ ​ആ​ള്‍ട്ടി​റ്റ്യൂ​ഡ്​ പ​ദ​വി​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യം എ​ന്ന പ്ര​ത്യേ​ക​ത​യും നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഡി​യ​ത്തി​ന് സ്വ​ന്തം. ജ​ര്‍മ​നി​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടാ​ണ്​ ട്രാ​ക്ക് നി​ര്‍മി​ച്ച​ത്. ട്രാ​ക്കി​ന്റെ ആ​ദ്യ​ഭാ​ഗം പ​ത്ത് ലൈ​നു​ക​ള്‍ ഉ​ള്ള നൂ​റ് മീ​റ്റ​ര്‍ ട്രാ​ക്കും ബാ​ക്കി ഭാ​ഗം എ​ട്ട് ലൈ​നു​ക​ളോ​ടു കൂ​ടി​യ ട്രാ​ക്കു​മാ​ണ്. 13.2 മി​ല്ലി മീ​റ്റ​ര്‍ ഘ​ന​മാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്. 4.95 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണു സ്റ്റേ​ഡി​യം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

ബ​ര്‍മു​ഡ ഗ്രാ​സ് എ​ന്ന പ​ച്ച​പ്പു​ല്ലാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. 10 കോ​ടി കി​ഫ്ബി​യും, മൂ​ന്ന്​ കോ​ടി സം​സ്ഥാ​ന സ​ര്‍ക്കാ​രും ഒ​രു കോ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തും മു​ട​ക്കി. ജി​ല്ല​യി​ലെ കാ​യി​ക താ​ര​ങ്ങ​ള്‍ക്ക്​ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​തി​നൊ​പ്പം സ്‌​കൂ​ള്‍ മീ​റ്റു​ക​ള്‍, മ​റ്റ് സം​സ്ഥാ​ന - ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ ന​ട​ത്താ​ന്‍ ക​ഴി​യും. 2005 - 2010 കാ​ല​ത്ത് അ​ഞ്ചു സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ​ക്ക​ലാ​യി​രു​ന്ന ആ​റേ​ക്ക​ര്‍ സ്ഥ​ലം സ്‌​റ്റേ​ഡി​യ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍, സ​ബ്ട്ര​ഷ​റി, താ​ലു​ക്കാ​ശു​പ​ത്രി എ​ന്നി​വ​ക്ക് ന​ടു​വി​ലാ​യി ആ​റേ​ക്ക​ര്‍ ഭൂ​മി റ​വ​ന്യൂ മ​ന്ത്രി​യാ​യി​രു​ന്ന കെ.​പി. രാ​ജേ​ന്ദ്ര​നാ​ണ് 2009 ഫെ​ബ്രു​വ​രി 23 ന് ​സ്‌​റ്റേ​ഡി​യ​ത്തി​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsSynthetic stadiumSports News
News Summary - The whistle will sound on February 3 at the synthetic stadium
Next Story