മുരിക്കാശ്ശേരിയെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ ദാരുണാന്ത്യം
text_fieldsനെടുങ്കണ്ടം: ചൊവ്വാഴ്ച െട്രയിനിങ്ങിന് പോകാനിരിക്കെയാണ് മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ തിങ്കളാഴ്ച തൂവൽ അരുവിയിലെ കയത്തിൽ മുങ്ങിത്താണത്. കുടുംബത്തോടൊപ്പം എത്തി കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ സജോമോൻ ചൊവ്വാഴ്ച ഐ.ഇ.എൽ.ടി.എസിന് ചേരാൻ കോതമംഗലത്തേക്ക് പോകാനിരിക്കെയായിരുന്നു ഏഴുപേരടങ്ങുന്ന സംഘം തൂവൽ വെള്ളച്ചാട്ടം കാണുന്നതിനായി എത്തിയത്്.
തുവലിൽ എത്തിയ സംഘത്തിലെ സജോമോനും സോണിയും കുളിക്കാനിറങ്ങവെയാണ് കയത്തിലെ ചുഴിയിൽ അകപ്പെട്ടത്. ദുരന്തത്തിെൻറ നടുക്കത്തിലാണ് മുരിക്കാശ്ശേരി പ്രദേശം. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

