Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഅനുവദിച്ച്​ പിറ്റേ...

അനുവദിച്ച്​ പിറ്റേ ദിവസം ചെക്​പോസ്റ്റിന്​ വിലക്ക്

text_fields
bookmark_border
check post
cancel

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ ത​ലേ ദി​വ​സം അ​നു​വ​ദി​ച്ച മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ചെ​ക്​പോ​സ്റ്റി​ന്​ പി​റ്റേ​ന്ന് അ​നു​മ​തി വി​ല​ക്കി. ക​മ്പം​മെ​ട്ടി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ താ​ല്‍ക്കാ​ലി​ക ചെ​ക്ക്​​പോ​സ്റ്റി​നാ​ണ് അ​നു​മ​തി ന​ല്‍കി ഷെ​ഡ് നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ നി​ഷേ​ധി​ച്ചു​ള്ള ഉ​ത്ത​ര​വ് വ​ന്ന​ത്. സ​ർ​ക്കാ​ർ അ​നു​മ​തി കി​ട്ടാ​തെ ചെ​ക്‌​പോ​സ്റ്റ് ആ​രം​ഭി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്.

മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​വി​ടെ താ​ല്‍ക്കാ​ലി​ക ചെ​ക്‌​പോ​സ്റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. മ​ണ്ഡ​ല​കാ​ല​ത്ത് ക​മ്പം​മെ​ട്ടി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ ഓ​ഫി​സി​നോ​ട് ചേ​ര്‍ന്നാ​ണ് മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് താ​ത്കാ​ലി​ക ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ക്കു​റി​യും ഇ​വി​ടെ ഷെ​ഡ് നി​ർ​മി​ച്ച് ബോ​ര്‍ഡു​ക​ളും മ​റ്റും സ്ഥ​ല​ത്ത് എ​ത്തി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​നു​മ​തി വി​ല​ക്കി ഉ​ത്ത​ര​വ് വ​ന്ന​ത്. ചെ​ക്കു​പോ​സ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​മ്പം​മെ​ട്ടി​ല്‍ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍മി​റ്റ്, ടാ​ക്‌​സ്, സെ​സ്​ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​നും ഈ​ടാ​ക്കാ​നും സാ​ധി​ക്കി​ല്ല.

ഇ​തോ​ടെ ഈ ​തീ​ര്‍ഥാ​ട​ന കാ​ല​ത്ത് നി​കു​തി​യി​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്​ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​കും. കോ​വി​ഡി​ന് മു​മ്പ് ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന കാ​ല​ത്ത് താ​ത്കാ​ലി​ക ആ​ര്‍.​ടി.​ഒ. ചെ​ക്കു​പോ​സ്റ്റി​ലൂ​ടെ 2.8 കോ​ടി രൂ​പ വ​രെ നി​കു​തി പി​രി​ച്ചി​രു​ന്നു. മു​ന്‍ വ​ര്‍ഷം 75 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു.

അ​തി​ര്‍ത്തി മേ​ഖ​ല​യി​ല്‍ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥി​രം സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​യും അ​വ​താ​ള​ത്തി​ലാ​യി. വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍, മൂ​ന്ന്​ അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍,മൂ​ന്ന്​ പ്യൂ​ണ്‍ ഉ​ള്‍പ്പെ​ടെ ഏ​ഴ്​ ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​വി​ടെ നി​യ​മി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheckpostIdukki News
News Summary - The checkpoint was banned the day after it was granted
Next Story