Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഅമ്പലപ്പാറയുടെ...

അമ്പലപ്പാറയുടെ ഉറക്കംകെടുത്തിയ വാനരൻ പിടിയിൽ

text_fields
bookmark_border
monkey
cancel
camera_alt

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ശ​ല്യം​ചെ​യ്ത കു​ര​ങ്ങി​നെ വ​നം​വ​കു​പ്പ്് കൂ​ടു​െ​വ​ച്ച് പിടികൂടിയപ്പോൾ

നെ​ടു​ങ്ക​ണ്ടം: മാ​സ​ങ്ങ​ളാ​യി അ​മ്പ​ല​പ്പാ​റ മേ​ഖ​ല​യി​ല്‍ നാ​ശം​വി​ത​ച്ച വാ​ന​ര​നെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി വ​ന​ത്തി​ലാ​ക്കി. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്്് ആ​റാം വാ​ര്‍ഡി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ 10 മാ​സ​ത്തോ​ള​മാ​യി വീ​ടു​ക​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തു​ക​യും കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത കു​ര​ങ്ങ​നെ​യാ​ണ് ശ​നി​യാ​ഴ്ച പി​ടി​കൂ​ടി​യ​ത്.

വാ​ഴ​ക്കു​ല, കൊ​ക്കോ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും വീ​ടി​നു​ള്ളി​ല്‍ ക​ട​ന്ന് കേ​ടു​പാ​ട്​ വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​നം ഭീ​തി​യി​ലാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ന്‍ കൂ​ടി ശ്ര​മി​ച്ച​തോ​ടെ ജീ​വി​തം ദു​രി​ത​പൂ​ര്‍ണ​മാ​യി.

ഇ​വ​റ്റ​ക​ളെ ഒ​ഴി​വാ​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ര്‍ഡ്​ അം​ഗം ലേ​ഖ ത്യാ​ഗ​രാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വ​നം​വ​കു​പ്പി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍ന്ന് വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​രെ​ത്തി പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ച് കു​ര​ങ്ങി​നെ ശ​നി​യാ​ഴ്്ച ഉ​ച്ച​യോ​ടെ പി​ടി​ച്ച്​ കു​മ​ളി വ​ന​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyforestambalapara
News Summary - The annoying monkey at Ambalappara was caught
Next Story