Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightകല്ലാർ സ്കൂളിൽ...

കല്ലാർ സ്കൂളിൽ എത്തിയത്​ പത്ത്​ ജോ​ഡി ഇരട്ടകൾ

text_fields
bookmark_border
കല്ലാർ സ്കൂളിൽ എത്തിയത്​ പത്ത്​ ജോ​ഡി ഇരട്ടകൾ
cancel
camera_alt

ക​ല്ലാ​ർ സ്കൂ​ളി​ലെ​ത്തി​യ ഇ​ര​ട്ട കു​ട്ടി​ക​ൾ

Listen to this Article

നെ​ടു​ങ്ക​ണ്ടം: പ​ത്ത് ജോ​ഡി ഇ​ര​ട്ട​ക​ളാ​ണ്, അ​റി​വി​ന്‍റെ മ​ധു​രം നു​ക​രാ​ന്‍ ക​ല്ലാ​ര്‍ ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്. കെ.​ജി സെ​ക്​​ഷ​ന്‍ മു​ത​ല്‍ മൂ​ന്നാം ക്ലാ​സു​ക​ളി​ല്‍ വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണി​വ​ർ. കെ.​എ. ഭ​ദ്ര​ന​ന്ദ- കെ.​എ. ഭാ​ഗ്യ​ന​ന്ദ, ഷി​യോ​ൺ-​ജി​യോ​ൺ, ആ​ര്യ​ന​ന്ദ- ആ​ദി​കൃ​ഷ്ണ, കാ​ശി​ദേ​വ്​-​ദേ​വ​കി, അ​ഖി​ല അ​ര​വി​ന്ദ്​-​അ​മ​ല അ​ര​വി​ന്ദ്, ആ​ദി​ത്യ​ൻ-​അ​നാ​മി​ക, സാ​ര​വ്​ സു​രേ​ഷ്, ​​ശ്രീ​യ സു​രേ​ഷ്, എ​സ്. ലേ​ഹി​ത്​-​എ​സ്. ലോ​ജി​ത്, ആ​ദി​ൽ -ആ​ഹി​ൽ, വി​നാ​യ​ക്​-​വി​ഘ്​​നേ​ഷ്, എ​ന്നി​വ​രാ​ണ്​ സ്കൂ​ളി​ലെ പു​ത്ത​ൻ ഇ​ര​ട്ട​ക​ൾ.

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ ക്ലാ​സി​ല്‍ പോ​കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍, ഇ​വ​രെ​ല്ലാം ആ​ദ്യ​മാ​യാ​ണ് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്​ എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക്​ സ്കൂ​ളി​ൽ പ്ര​​ത്യേ​ക സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം നാ​ലാം​ക്ലാ​സി​ൽ​നി​ന്ന്​ മൂ​ന്ന്​ ജോ​ടി ഇ​ര​ട്ട​ക​ൾ പു​റ​ത്തേ​ക്കു​പോ​യ​പ്പോ​ഴാ​ണ്​ പ​ത്ത്​ ജോ​ടി​പ്പേ​ർ എ​ത്തി​യ​ത്. സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യ​ധി​കം ഇ​ര​ട്ട കു​ട്ടി​ക​ൾ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twinsstuents
News Summary - Ten twins arrived at Kallar School
Next Story