Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightപൊലീസ്​ തിരിഞ്ഞു...

പൊലീസ്​ തിരിഞ്ഞു നോക്കാതെ രാമക്കൽമേട്​ ഔട്ട്​പോസ്​റ്റ്

text_fields
bookmark_border
ramakkalmedu police outpost
cancel
camera_alt

രാ​മ​ക്ക​ൽ​മേ​ട്ടി​ലെ പൊ​ലീ​സ് ഔ​ട്ട്പോ​സ്​​റ്റ്​ കെ​ട്ടി​ടം

നെ​ടു​ങ്ക​ണ്ടം: നാ​ലു വ​ര്‍ഷം മു​മ്പ് കൊ​ട്ടി​ഗ്‌​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ പൊ​ലീ​സ് ഒൗ​ട്ട്പോ​സ്​​റ്റ്് പ്ര​വ​ർ​ത്തി​ച്ച​ത്​ ഏ​ഴു​മാ​സം മാ​ത്രം. പൊ​ലീ​സു​കാ​ര്‍ തി​രി​ഞ്ഞു​നോ​ക്കാ​താ​യ​തോ​ടെ ഔ​ട്ട്്പോ​സ്​​റ്റ്് പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​െൻറ സേ​വ​ന​ത്തി​നാ​യി 2017ല്‍ ​രാ​മ​ക്ക​ല്‍മേ​ട്ടി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചതാണ്​ പൊ​ലീ​സ് ഔ​ട്ട്്് പോ​സ്​​റ്റ്​.

ഒ​രു എ.​എ​സ്.​ഐ​യും മൂ​ന്ന്​ പൊ​ലീ​സു​കാ​രു​മ​ട​ങ്ങു​ന്ന സം​ഘ​ത്തി​െൻറ സേ​വ​ന​മാ​ണ് ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്ന​ത്. മൂ​ന്ന്​ മു​റി​യും ഹാ​ളും ശൗ​ചാ​ല​യ​വും ഉ​ള്‍പ്പെ​ട്ട കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​ത്​ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ കെ​ട്ടി​ടം ഇ​പ്പോ​ള്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​നം. എ​ന്നാ​ല്‍, 2017ലെ ​മ​ണ്ഡ​ല​കാ​ല​ത്തി​ന്​ ഒ​രു മാ​സം മു​മ്പ്്് മു​ത​ല്‍ ഇ​ങ്ങോ​ട്ട്​ പൊ​ലീ​സു​കാ​രാ​രും എ​ത്താ​താ​യി. പൊ​ലീ​സി​െൻറ സേ​വ​നം ഇ​ല്ലാ​താ​യ​തോ​ടെ രാ​ത്രി മേ​ഖ​ല​യി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ രാ​ത്രി ക​ഞ്ചാ​വ്​ ക​ട​ത്തു​ന്ന​ സം​ഘ​ങ്ങ​ൾ​ക്ക്്്്് പൊ​ലീ​സി​െൻറ അ​സാ​ന്നി​ധ്യം ഏ​റെ ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്. ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന രാ​മ​ക്ക​ല്‍മേ​ട്ടി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പൊ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. രാ​ത്രി ബൈ​ക്കു​ക​ളി​ല്‍ യു​വാ​ക്ക​ള്‍ ഇ​തു​വ​ഴി ചീ​റി​പ്പാ​യു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​യും പ​റ​യു​ന്നു.

Show Full Article
TAGS:Ramakkalmedu police outpost police outpost 
News Summary - Ramakkalmedu outpost without police
Next Story