പെൺകുട്ടികളെ അടിതട പഠിപ്പിക്കും
text_fieldsപൊലീസ് വനിത സെൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു
നെടുങ്കണ്ടം: പെൺകുട്ടികളുടെ സ്വയരക്ഷക്ക് ജില്ല പൊലീസിന്റെ ശിക്ഷണത്തിൽ പ്രതിരോധ രീതികൾ പഠിപ്പിക്കുന്നു. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കാണ് ജില്ല പൊലീസ് വനിത സെല്ലിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. പരിശീലന പരിപാടി പി.ടി.എ പ്രസിഡന്റ് ടി.എം. ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.എം. ബെന്നി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എം.ബി. ഷിജികുമാർ, ഡോ. സജീവ് സി. നായർ, എ.എസ്. ഇസ്മായേൽ, റെയ്സൺ പി. ജോസഫ് എന്നിവർ സംസാരിച്ചു. പൊലീസ് വനിത സെൽ എ.എസ്.ഐ ടി.ജി. ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ ബിന്ദുമോൾ, കെ.എസ്. സോഫിയ എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

