Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightജീവനക്കാരും...

ജീവനക്കാരും ബസുകളുമില്ല; കെ.എസ്.ആര്‍.ടി.സി നെടുങ്കണ്ടം ഡിപ്പോ പ്രവർത്തനം അവതാളത്തിൽ

text_fields
bookmark_border
ജീവനക്കാരും ബസുകളുമില്ല; കെ.എസ്.ആര്‍.ടി.സി നെടുങ്കണ്ടം  ഡിപ്പോ പ്രവർത്തനം അവതാളത്തിൽ
cancel

നെ​ടു​ങ്ക​ണ്ടം: കെ.​എ​സ്.​ആ​ര്‍.​ടി.​സി നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും ബ​സു​ക​ളു​ടെ​യും കു​റ​വ് മൂ​ലം 8 ഓ​ളം സ​ര്‍വീ​സു​ക​ള്‍ നി​ല​ച്ചു. പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച് 10-ാം വാ​ര്‍ഷി​ക​ത്തി​ലാ​ണ് ഡി​പ്പോ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് കെ.​എ​സ്.​ആ​ര്‍.​ടി.​സി. ഡി​പ്പോ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നോ​ടൊ​പ്പം ഈ ​ഡി​പ്പോ​യി​ലെ പ​ല ബ​സു​ക​ളും മ​റ്റ് ഡി​പ്പോ​ക​ള്‍ക്ക് വീ​തം വെ​ച്ച് ന​ല്‍കി​യ​താ​യാ​ണ് ആേ​രാ​പ​ണം.

ഡി​പ്പോ​യി​ല്‍ നി​ന്നും ന​ല്‍കു​ന്ന ക​ണ​ക്ക് പ്ര​കാ​രം 4 സ​ര്‍വീ​സു​ക​ള്‍ മു​ട​ങ്ങി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ശ​ബ​രി​മ​ല​ക്ക് പോ​യ​താ​ണ്. ഈ ​ഡി​പ്പോ​യി​ലെ അ​ര ഡ​സ​നോ​ളം ബ​സു​ക​ള്‍ മ​റ്റ് ഡി​പ്പോ​ക​ളി​ലേ​ക്ക് ന​ല്‍കി. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു മൂ​ലം നെ​ടു​ങ്ക​ണ്ട​ത്ത് ദീ​ര്‍ഘ ദൂ​ര സ​ര്‍വീ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള സ​ർ​വീ​സു​ക​ള്‍ മു​ട​ങ്ങി. ഡ്രൈ​വ​ര്‍മാ​ര്‍ അ​ത്യാ​വ​ശ്യ​ത്തി​നു​ണ്ടെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍മാ​രാ​ണ് ഇ​ല്ലാ​ത്ത​ത്. എം​പാ​ന​ലു​കാ​രെ​ക്കൊ​ണ്ടാ​ണ് നി​ല​വി​ലെ സ​ര്‍വീ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​ടി​മാ​ലി വ​ഴി നെ​ടു​ങ്ക​ണ്ടം-​കോ​ഴി​ക്കോ​ട് സ​ര്‍വീ​സ് ക​ട്ട​പ്പ​ന- തൊ​ടു​പു​ഴ വ​ഴി​യാ​ക്കി.

ശ​രാ​ശ​രി 25000 രു​പ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ​ര്‍വീ​സാ​ണ് റൂ​ട്ട് മാ​റ്റി​യ​ത്. ഇ​പ്പോ​ള്‍ സ​ര്‍വീ​സ് മു​ട​ങ്ങി. വെ​ളു​പ്പി​ന് 5ന് ​അ​ടി​മാ​ലി വ​ഴി പ​ത്ത​നം​തി​ട്ട​ക്ക് സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ന​ഷ്ട ക​ണ​ക്ക് പ​റ​ഞ്ഞ് കോ​ത​മം​ഗ​ലം ഡി​പ്പോ​ക്ക് ബ​സ് സ​ഹി​തം ന​ല്‍കി. വെ​ളു​പ്പി​ന് 6ന് ​എ​റ​ണാ​കു​ള​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സും സ​ര്‍വീ​സ് നി​ര്‍ത്തി. വെ​ളു​പ്പി​ന് 3.50നും 5​നും കോ​ട്ട​യ​ത്തേ​ക്ക് സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ട് ബ​സു​ക​ളും ച​ങ്ങ​നാ​ശ്ശേ​രി സ​ര്‍വീ​സും നി​ര്‍ത്തി. കോ​ട്ട​യ​ത്തേ​ക്ക് ഒ​രു ബ​സും ഇ​ല്ല. കാ​ല​ങ്ങ​ളാ​യി നി​ര്‍ത്തി​യി​ട്ട ര​ണ്ട് ടേ​ക്ക്ഓ​വ​ര്‍ സ​ര്‍വീ​സ് പു​ന​രാ​രം​ഭി​ച്ചു- 4.40 കൊ​ട്ടാ​ര​ക്ക​ര​യും 4.55 എ​റ​ണാ​കു​ള​വും. നെ​ടു​ങ്ക​ണ്ടം കു​മ​ളി -മു​ണ്ട​ക്ക​യം-​ഈ​രാ​റ്റു​പേ​ട്ട തൊ​ടു​പു​ഴ വ​ഴി​യാ​ണ് എ​റ​ണാ​കു​ളം സ​ർ​വീ​സ്. സ​ര്‍വീ​സു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. നി​ല​വി​ല്‍ ക​ണ്ട​ക്ട​ര്‍മാ​രു​ടെ കു​റ​വ് ഡി​പ്പോ​യു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച ലാ​ഭ​ത്തി​ല്‍ ന​ട​ന്നു സ​ര്‍വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ നി​സ്സം​ഗ​ത​യാ​ണ് സ​ര്‍വീ​സ് മു​ട​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendednedumkandamKSRTCno staff
News Summary - No staff or buses; KSRTC Nedumkandam depot operations suspended
Next Story