പടുതയാണ് മേൽക്കൂര, കൂരയിലാണ് ജീവിതം; വീടെന്ന സ്വപ്നവുമായി നിരവധി കുടുംബങ്ങൾ
text_fieldsമലകുന്നത്ത് വിനോദും ഭാര്യ പുഷ്പയും മൂന്ന് മക്കളും കഴിയുന്ന പ്ലാസ്റ്റിക് മറച്ച താൽക്കാലിക ഷെഡ്
നെടുങ്കണ്ടം: കാലവർഷം കലിതുള്ളുമ്പോൾ ഏതു നിമിഷവും തകരാവുന്ന വീട്ടിൽ മഴക്കാലം എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിൽ നെടുങ്കണ്ടം പഞ്ചായത്തിൽ കഴിയുന്നത് നിരവധി കുടുംബങ്ങൾ. പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയും മുറിക്കുള്ളിൽ പാത്രങ്ങൾ നിരത്തിയും മേൽക്കൂരക്ക് താഴെ നിരവധി പാത്തികൾ സ്ഥാപിച്ചുമാണ് പലരും കഴിഞ്ഞുകൂടുന്നത്.
അതിർത്തി ഗ്രാമമായ തേവാരംമെട്ട് സ്വദേശികളായ മലകുന്നത്ത് വിനോദും ഭാര്യ പുഷ്പയും മൂന്ന് മക്കളും പ്ലാസ്റ്റിക് മറച്ച താൽക്കാലിക ഷെഡിലാണ് താമസം. കനത്ത മഴക്കൊപ്പം ആഞ്ഞുവീശുന്ന കാറ്റിൽ ഏതു നിമിഷവും കൂര പറന്ന് പോകുമെന്ന ഭീതിയുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഇവർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. തമിഴ്നാട് വനമേഖലയിൽനിന്ന് വരുന്ന കാട്ടാനകൾ ഉയർത്തുന്ന ഭീഷണിയും ഇവർക്ക് പ്രശ്നമാണ്. അതിശക്തമായി കാറ്റുവീശുന്ന മേഖലയാണ് തേവാരംമെട്ട്.
നിരവധി തവണ ഇവരുടെ താൽക്കാലിക ഷെഡ് തകർന്നിട്ടുണ്ട്. വിനോദിെൻറ അമ്മ രാധ രവീന്ദ്രനും സഹോരനും കുടുംബവും താമസിക്കുന്നത് തൊട്ടടുത്താണ്. വർഷങ്ങൾക്ക് മുമ്പ്്് നിർമിച്ച ഈ വീടിെൻറ ഭിത്തി മഴവെള്ളം വീണ് ഏതുനിമിഷവും തകർന്നേക്കാം. സമീപ പ്രദേശമായ ആനക്കല്ലിൽ താമസിക്കുന്ന കുന്നിൽ ഷീജയുടെ വീട് കഴിഞ്ഞ ദിവസം മരം വീണ് ഭാഗികമായി തകർന്നു.
ആനക്കല്ലിൽ താമസിക്കുന്ന കുന്നിൽ ഷീജയുടെ വീട് കഴിഞ്ഞ ദിവസം മരം വീണ് ഭാഗികമായി തകർന്ന നിലയിൽ
ഒരു ചെറിയ മുറിയും മൺകട്ടകൊണ്ട് നിർമിച്ച അടുക്കളയും മാത്രമാണ് വീടിനുള്ളത്. ഷീജയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം പ്രാണഭയത്തോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം മഴ ശക്തി പ്രാപിച്ചതോടെ ഇവർ അയൽവാസിയുടെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. വാസയോഗ്യമായ ഒരു വീടെന്നതാണ് ഈ കുടുംബങ്ങളുടെയെല്ലാം സ്വപ്നം.
ഏതു നിമിഷവും തകരാവുന്ന വീട്ടിൽ മഴക്കാലം കഴിച്ചുകൂട്ടുന്ന ഇക്കൂട്ടെര താൽക്കാലികമായെങ്കിലും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ തയാറാകുന്നില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചവർക്ക് നിസ്സാര കാരണങ്ങൾ പറഞ്ഞ് വീട് നിഷേധിക്കുകയാണെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഈ പഞ്ചായത്തിലെ പല വാർഡുകളിലും അനർഹർക്ക് വീട് നൽകിയതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

