Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉറങ്ങി ഉണർന്നപ്പോൾ മൊബൈൽ ഫോൺ കാണാതായി
text_fieldsbookmark_border
നെടുങ്കണ്ടം: ടൗണിൽ പട്ടാപ്പകൽ കണ്ടെയ്നറിൽ കിടന്നുറങ്ങിയ യുവാവിെൻറ മൊബൈൽ ഫോൺ ഉണർന്നപ്പോൾ കാണാനില്ല.
പാലക്കാടുനിന്ന് ലോഡുമായി ഓട്ടം വന്ന തക്ബീർ എന്നയാളുടെ ഫോണാണ് മോഷ്ടിച്ചത്. നെടുങ്കണ്ടം കിഴക്കേ കവലയിൽ അഗ്നിരക്ഷാ സേന ഓഫിസിനു മുൻവശം ഉച്ചക്ക് രണ്ടിന് വാഹനം പാർക്ക് ചെയ്ത ശേഷമാണ് കിടന്നുറങ്ങിയത്.
ഉണർന്ന ശേഷം നേരേ എതിർവശത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് മടങ്ങിവന്നപ്പോൾ മൊബൈൽ നഷ്ടപ്പെട്ടിരുന്നു. നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയശേഷം മടങ്ങി.
Next Story

