Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍
cancel

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​യെ ക​മ്പം​മെ​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ല​പ്പു​റം പു​റ​മ​ണ്ണൂ​ര്‍ പാ​ലാ​ക്ക​ണ്ണി​ല്‍ മു​ഹ​മ്മ​ദ് സാ​ദി​ഖാ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന യു​വാ​വ് പെ​ണ്‍കു​ട്ടി​യു​മാ​യി പ്ര​ണ​യ​ബ​ന്ധം സ്ഥാ​പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​മ്പം​മെ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ല​പ്പു​റ​ത്ത് പെ​ണ്‍കു​ട്ടി​യോ​ടൊ​പ്പം സാ​ദി​ഖ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. പെ​ണ്‍കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ല്‍, ബ​ലാ​ത്സം​ഗം വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minor girl repedman caught
News Summary - malappuram native caught for rape minor girl
Next Story