Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightകോടയും ചാരായവും...

കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

text_fields
bookmark_border
liquor making
cancel
camera_alt

എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് പി​ടി​കൂ​ടിയ ചാരായവും

വാറ്റുപകരണങ്ങളും

നെ​ടു​ങ്ക​ണ്ടം: രാ​ജ​കു​മാ​രി​യി​ൽ നി​ന്ന്​ 400 ലി​റ്റ​ർ കോ​ട​യും 17 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. ഇ​ല​ക്ഷ​ൻ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. രാ​ജാ​ക്കാ​ട് ക​ച്ചി​റ​പ്പാ​ലം കൊ​ല്ലി​യി​ൽ സ​ജീ​വ​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു. എ​ക്സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് ഓ​ടി​ര​ക്ഷ​പെ​ട്ട സ​ജീ​വ​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വീ​ട്ടി​ലും പു​ര​യി​ട​ത്തി​ലു​ള്ള ഷെ​ഡി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ചാ​രാ​യം വാ​റ്റി റി​സോ​ർ​ട്ടു​ക​ളി​ലും മ​റ്റു ചെ​റു​കി​ട ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് മൊ​ത്ത​ക്ക​ച്ച​വ​ട​മാ​ണ് സ​ജീ​വ​ൻ ന​ട​ത്തി​യി​രു​ന്ന​ത​ത്. ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കേ​സ് രേ​ഖ​ക​ളും തൊ​ണ്ടി മു​ത​ലു​ക​ളും ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സി​ന്​ കൈ​മാ​റി. എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ലെ അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി ജെ​യിം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ തോ​മ​സ് ജോ​ൺ, സി.​ഇ.​ഒ മാ​രാ​യ ആ​ൽ​ബി​ൻ, ജ​സ്റ്റി​ൻ, വ​നി​ത സി.​ഇ. ഒ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorIdukki News
News Summary - liquor making seized
Next Story