Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightകെ.എസ്​.ആർ.ടി.സി ബസ്​...

കെ.എസ്​.ആർ.ടി.സി ബസ്​ മൂന്ന്​ ദിവസം പൊലീസ്​ കസ്റ്റഡിയിൽ; ഒടുവിൽ വിട്ടുകൊടുത്തു

text_fields
bookmark_border
ksrtc bus
cancel

നെ​ടു​ങ്ക​ണ്ടം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​റും നാ​ട്ടു​കാ​രും ത​മ്മി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മൂ​ന്ന്​ ദി​വ​സം ട്രി​പ്പ് മു​ട​ങ്ങി. നെ​ടു​ങ്ക​ണ്ടം കു​മ​ളി റൂ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് ഞാ​യ​റാ​ഴ്ച സ്‌​റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ട്ട​ത്.

എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച ശേ​ഷം ബ​സ് നി​ര്‍ത്താ​തെ പോ​കാ​ന്‍ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​തി​രെ വ​ന്ന കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച​ത്. കാ​ര്‍ ഉ​ട​മ മു​നി​യ​റ പ്ലാ​ക്ക​ല്‍ അ​രു​ണി​ന്‍റെ ഭാ​ര്യ കൈ ​ക്കു​ഞ്ഞു​മാ​യി ഇ​രു​ന്ന ഭാ​ഗ​ത്താ​ണ് ബ​സ് ഇ​ടി​ച്ച​ത്.

കാ​ര്‍ ഉ​ട​മ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ള്‍ എ​സ.‌​ഐ.​ക്കു​പോ​ലും സ​ര്‍ക്കാ​ര്‍ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു വ​നി​ത ക​ണ്ട​ക്ട​റു​ടെ മ​റു​പ​ടി. കാ​റു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഡി​പ്പോ മാ​നേ​ജ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ബ​സ്​ വി​ട്ടു​കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationIdukki NewsKSRTC
News Summary - KSRTC bus in police custody for three days- Finally gave up
Next Story