വൃക്ക തകരാറിൽ; ജെറിന് വേണം കാരുണ്യഹസ്തം
text_fieldsജെറിൻ
നെടുങ്കണ്ടം: വാഹനാപകടത്തെ തുടർന്ന് വൃക്ക തകരാറിലായ യുവാവിന്റെ ചികിത്സക്ക് സഹായം തേടുന്നു. നെടുങ്കണ്ടം പഞ്ചായത്ത് 14ാം വാർഡ് താന്നിമൂട്ടിലെ പരിയാനിക്കൽ യമുന വർഗീസിന്റെ മകൻ ജെറിനാണ് (26) ദുരിത ജീവിതം നയിക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തെ തുടർന്ന് ജെറിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് രണ്ട് മാസത്തെ വിശ്രമം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോൾ വയറുവേദന കടുത്തു. തുടർന്ന് കട്ടപ്പനയിലെയും പാലായിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോഴാണ് വാഹനാപകടത്തിൽ പാൻക്രിയാസ് ഗ്രന്ഥിക്ക് ക്ഷതമേറ്റ് വൃക്കക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഭീമമായ ചികിത്സച്ചെലവ് കണ്ടെത്താൻ മാതാവും ഭാര്യയും അനുജനും അടങ്ങുന്ന നിർധന കുടുംബത്തിന് കഴിയുന്നില്ല.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായംകൊണ്ടാണ് ഇതുവരെ ചികിത്സിച്ചത്.
ജെറിന്റെ പിതാവ് ആറ് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, വാർഡ് അംഗങ്ങളായ നജ്മ സജു, ഷിഹാബ് ഈട്ടിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഫെഡറൽ ബാങ്കിന്റെ നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ടും തുറന്നു. നമ്പർ: 1018 0100 252806, ഐ.എഫ്.എസ്.സി എഫ്.ഡി.ആർ.എൽ 0001018. ഗൂഗ്ൾ പേ: 9526164779.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

