10 മണിക്കൂറിൽ 500 ആശംസ കാർഡ്; കലാംസ് വേള്‍ഡ് റെക്കോഡ് അഗീകാരം നേടി നാലാം ക്ലാസുകാരി
text_fieldsകാര്‍ത്തിക അംഗീകാരങ്ങളുമായി
നെടുങ്കണ്ടം: 10 മണിക്കൂര്‍ കൊണ്ട് 500 ആശംസ കാര്‍ഡുകള്‍ രൂപകൽപന ചെയ്ത് രാജ്യത്തെ പ്രമുഖ വ്യക്തികൾക്ക് അയച്ചുകൊടുത്ത നാലാം ക്ലാസുകാരിക്ക് കലാംസ് വേള്‍ഡ് റെക്കോഡ് അഗീകാരം. കൂട്ടാര്‍ എസ്.എന്‍.എല്‍.പി സ്കൂൾ വിദ്യാര്‍ഥി കാര്‍ത്തിക സജിക്കാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള അംഗീകാരം ലഭിച്ചത്.
ഈ പുതുവത്സരത്തിനാണ് 10.25 മണിക്കൂർ കൊണ്ട് ആശംസ കാർഡുകൾ തയാറാക്കി രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, എം.പി, എം.എല്‍.എ, കലക്ടര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാർഥികൾ, ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം അയച്ചത്. യു.കെ.ജി മുതല്‍ മയൂരനൃത്തവും ഒന്നാം ക്ലാസ് മുതല്‍ മയിലാട്ടം, തെയ്യം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി.
അയച്ച പല ആശംസ കാർഡുകൾക്കും മറുപടി ലഭിച്ചുതുടങ്ങി. പടം വരക്കുകയും ചെറിയ കാര്‍ഡുകള്‍ തയാറാക്കുകയും ചെയ്യുന്നത് കണ്ടാണ് മാതാപിതാക്കള്‍ കാര്‍ഡ് രൂപകൽപന ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത്. കരുണാപുരം മുന്‍ പഞ്ചായത്ത് അംഗം പൂതപ്പാറയില്‍ സജിയുടെ മകളാണ്. സ്കൂള്‍ ഹെഡ്മാസ്റ്റര് അനില എസ്. മോഹന്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് റെക്കോഡ് കാര്‍ത്തികക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

