ഫിലിപ്പീന്‍സിലെ പൂക്കൾ ഹൈറേഞ്ചിലെ മണ്ണിൽ
text_fieldsചോറ്റുപാറ വണ്ടാനത്ത് വയലില്‍ റിട്ട. എസ്.ഐ രാജുവിെൻറ വീട്ടുമുറ്റത്ത് ജേഡ് വൈന്‍ പുഷ്പങ്ങള്‍കൊണ്ട് തീര്‍ത്ത പന്തല്‍
നെടുങ്കണ്ടം: ഫിലിപ്പീന്‍സിലെ മഴക്കാടുകളില്‍ വിരിയുന്ന മനോഹര പുഷ്പമായ ജേഡ് വൈൻ ഹൈറേഞ്ചിലെ മണ്ണും ഫലഭൂയിഷ്ടം. വീട്ടുമുറ്റത്ത് ചുവപ്പുവസന്തം തീര്‍ത്ത് പൂത്തുലഞ്ഞ് നില്ക്കുന്ന ജേഡ് വൈന്‍ പൂക്കളുടെ മനോഹര കാഴ്ച കാണാന്‍ ചോറ്റുപാറ വണ്ടാനത്ത് വയലില്‍ റിട്ട. എസ്.ഐ രാജുവിെൻറ വീട്ടിൽ എത്തുന്നവരുണ്ട്.
ചുവപ്പിലും വയലറ്റിലുമായി വിരിയുന്ന ഈ വള്ളിച്ചെടി ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ വ്യാപകമായി പൂക്കുന്നത് അപൂര്‍വമാണ്. പൂക്കളുടെ ആകൃതി വേഴാമ്പലിെൻറ ചുണ്ടിനെ ഓര്‍മിപ്പിക്കുന്ന തരത്തിലായതിനാല്‍ ഈ പൂക്കളെ വേഴാമ്പല്‍ പൂവ് എന്നും അറിയപ്പെടുന്നുണ്ട്. വീട്ടുമുറ്റത്ത് ചുവപ്പുവസന്തം തീര്‍ക്കുന്ന ഈ ചെടി രാജു മൂന്ന് വര്‍ഷം മൂമ്പാണ് കട്ടപ്പന ലബ്ബക്കടയിലെ സുഹൃത്തിെൻറ നഴ്സറിയില്‍നിന്ന് കൊണ്ടുവന്ന്് വീട്ടമുറ്റത്ത് നട്ടത്.
ഏതാനും മാസങ്ങള്‍കൊണ്ട് ചെടി വളര്‍ന്ന് പടര്‍ന്നതോടെ മുറ്റത്ത് പന്തല്‍ തീര്ത്ത്്് കയറ്റിവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ചുവട് മുതല്‍ പന്തലിെൻറ പൊക്കം വരെ തൂണുപോലെ പൂക്കളുണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍ മുതല്‍ നാല് തവണ മൊട്ടിട്ട ചെടിയില്‍ രണ്ടര മാസത്തോളം പൂവുണ്ടായിരുന്നു. എന്നാല്‍, ഇത്തവണയാണ് പന്തല്‍ നിറയെ പൂക്കള്‍ വിരിഞ്ഞത്. രണ്ടടിയോളം നീളം വരുന്ന കുലകളില്‍ 60 മുതല്‍ 80 പൂക്കള്‍ വരെ ഉണ്ടാകും. രണ്ടാഴ്ചയാണ് പുഷ്പങ്ങളുടെ ആയുസ്സ്. ആകാശനീല നിറത്തിെല പൂക്കളുണ്ടാവുന്ന ജേഡ് വൈനും രാജുവിെൻറ മുറ്റത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

