മന്ത്രി പുത്രിമാരിൽ മൂത്തയാൾ ഇക്കുറിയും മത്സരരംഗത്ത്; ഒരാൾ മത്സരിക്കുന്നില്ല
text_fieldsസതി കുഞ്ഞുമോൻ
നെടുങ്കണ്ടം: മന്ത്രി പുത്രിമാരിൽ മൂത്തയാൾ ഇക്കുറി വീണ്ടും മൂന്നാം അങ്കത്തിനിറങ്ങിയപ്പോൾ ഇളയ ആൾ ഇത്തവണ മത്സരത്തിനില്ല.
മന്ത്രി എം.എം. മണിയുടെ മൂത്തമകളും രാജാക്കാട് പഞ്ചായത്തിലെ നിലവിലെ പ്രസിഡൻറുമായ സതി കുഞ്ഞുമോനാണ് രാജാക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽനിന്ന് വീണ്ടും അങ്കം കുറിക്കുന്നത്.
രാജാക്കാട് ടൗൺ ഉൾപ്പെടുന്ന ഈ വാർഡിൽ കോൺഗ്രസിലെ സ്ഥാനാർഥിയും തോട്ടം തൊഴിലാളിയുമായ അംബിക ഷാജിയാണ് എതിർ സ്ഥാനാർഥി. സതി തുടർച്ചയായ മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഒരുതവണ പഞ്ചായത്ത് അംഗവും ഒരു തവണ പ്രസിഡൻറുമായിരുന്നു.
മന്ത്രിയുടെ രണ്ടാമത്തെ മകൾ സുമ സുരേന്ദ്രൻ ഇത്തവണ മത്സരത്തിനില്ല. ഇവരും രാജകുമാരിയിൽ ഒരു തവണ അംഗവും നിലവിലെ പ്രസിഡൻറുമാണ്.

