ചതുരംഗപ്പാറയിൽ അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsനിതീഷ് കുമാർ, കാർത്തിക്, സുരേഷ്
നെടുങ്കണ്ടം: ഉടുമ്പഞ്ചോല ചതുരംഗപ്പാറയിൽ നിന്നും അഞ്ച് കിലോ ഉണക്ക കഞ്ചാവുമായി മൂന്നംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉടുമ്പഞ്ചോല പഞ്ചായത്ത് ഏഴാം വാർഡിലെ 61ാം നമ്പർ വീട്ടിൽ താമസിക്കുന്ന കാർത്തിക് (24), തമിഴ്നാട് തേനി ജില്ലക്കാരായ ഉത്തമ പാളയം താലൂക്കിൽ മല്ലിംഗപുരം പണ്ണെപുരം നോർത്ത് സ്ട്രീറ്റിൽ നിതീഷ് കുമാർ (24) കാമാച്ചി കുപ്പിനായകൻ പെട്ടി അമ്പുസ്വാമി നഗറിൽ താമസിക്കുന്ന സുരേഷ് (22) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് 6.30 ന് അറസ്റ്റ് ചെയ്തത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മന്റെ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉടുമ്പഞ്ചോല ചതുരംഗപാറ ആടുകിടന്താൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ടുവന്ന അഞ്ച് കിലോ ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടിയത്.
പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം അഷ്റഫ്, ദിലീപ് എൻ.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. സുരേഷ്, സി.എം. അബ്ദുൽ ലത്തീഫ്, വി. പ്രശാന്ത്, യദുവംശരാജ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, ഡ്രൈവർ നിധിൻ ജോണി എന്നിവർ പങ്കെടുത്തു.

