Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഇരട്ടവോട്ട്​ തടയാൻ...

ഇരട്ടവോട്ട്​ തടയാൻ അതിർത്തിയിൽ പരിശോധന

text_fields
bookmark_border
ഇരട്ടവോട്ട്​ തടയാൻ അതിർത്തിയിൽ പരിശോധന
cancel

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല​യി​ലേ​ക്ക്​ ഇ​ര​ട്ട വോ​ട്ട​ർ​മാ​രു​ടെ ക​ട​ന്നു​വ​ര​വ് ത​ട​യാ​ൻ അ​തി​ർ​ത്തി ചെ​ക്ക്​​പോ​സ്​​റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വോ​ട്ടു​ള്ള​വ​ർ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന.

പൊ​ലീ​സ്, എ​ക്സൈ​സ്, വ​നം വ​കു​പ്പ്് വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ൽ ചി​ല​ർ​ക്ക്​ ​കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വോ​ട്ടു​ള്ള​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ലെ ത​മി​ഴ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളാ​ണ് ഉ​ടു​മ്പ​ൻ​ചോ​ല, സേ​നാ​പ​തി, ശാ​ന്ത​ൻ​പാ​റ, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ടു​ള്ള​വ​രും ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​ല്ലാ​ത്ത​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ വോ​ട്ടേ​ഴ്സ്​ ലി​സ്​​റ്റി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ല​യ​ങ്ങ​ളു​ടെ മേ​ൽ​വി​ലാ​സ​ത്തി​ൽ​പോ​ലും നി​ര​വ​ധി പേ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും മ​റ്റും പ​രാ​തി​യു​ണ്ട്. ഏ​ല​ത്തോ​ട്ടം മേ​ഖ​ല​യാ​യ ഇ​വി​ടെ ദി​നേ​ന, ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ രാ​വി​ലെ ജോ​ലി​ക്കെ​ത്തി വൈ​കീ​ട്ട്​ തി​രി​കെ മ​ട​ങ്ങാ​റു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം ത​മി​ഴ്നാ​ട്ടി​ൽ വീ​ടും വോ​ട്ടും ഉ​ള്ള​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BorderPanchayat election 2020double voting
Next Story