ബ്ലസിൻ സ്കൂളിലെത്തി; 5000 മാസ്കുമായി
text_fieldsബ്ലസിെൻറ മാതാപിതാക്കളില്‍നിന്ന് പി.ടി. എ ഭാരവാഹികൾ മാസ്ക്
ഏറ്റുവാങ്ങുന്നു
നെടുങ്കണ്ടം: കല്ലാര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ബ്ലസിൻ സാജൻ ആദ്യ ദിവസം സ്കൂളിലെത്തിയത് കൂട്ടുകാർക്ക് അയ്യായിരം മാസ്കുമായി. സഹപാഠികൾക്ക് കോവിഡ് പ്രതിരോധത്തിെൻറ ആദ്യപാഠം പകരാൻ വേറിട്ട സമ്മാനവുമായെത്തിയ ബ്ലസിൻ അങ്ങനെ സ്കൂളിലെ താരമായി.
സ്കൂൾ തുറന്നെത്തുേമ്പാൾ കൂട്ടുകാർക്കെല്ലാം ആവശ്യാനുസരണം സൗജന്യമായി മാസ്ക് വിതരണം ചെയ്യണമെന്നതായിരുന്നു ബ്ലസിെൻറ ആഗ്രഹം. കോവിഡ് ആശങ്കകൾക്കിടയിലും സ്കൂളിലെത്തുന്ന കൂട്ടുകാർക്ക് നൽകാൻ ഇതിലും വലിയൊരു സമ്മാനമില്ലെന്ന് അവനറിയാമായിരുന്നു. മകെൻറ ആഗ്രഹം മനസ്സിലാക്കിയ വീട്ടുകാർതന്നെയാണ് മാസ്ക് നിർമിച്ച് നൽകിയത്.
നെടുങ്കണ്ടത്ത് ക്യൂട്ട് ഫാഷന്‍ എന്ന സ്ഥാപനം നടത്തുന്ന സോജന്-സിജി ദമ്പതികളുടെ മകനാണ് ബ്ലസിന്‍. പ്രവേശനോത്സവത്തിന് തൊട്ടുമുമ്പ് പി.ടി.എ പ്രസിഡൻറ് ടി.എം.ജോണും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ബ്ലസിെൻറ മാതാപിതാക്കളില്‍നിന്ന് മാസ്കുകൾ ഏറ്റുവാങ്ങി. സ്കൂളില്‍ സൂക്ഷിച്ചിരിക്കുന്ന ഇവ ആവശ്യാനുസരണം കുട്ടികൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം.