ദുരൂഹ സാഹചര്യത്തില്‍ പക്ഷികള്‍ ചത്തുവീഴുന്നു
text_fieldsനെടുങ്കണ്ടം: സംസ്ഥാന പാതയില്‍ പാറത്തോട് ടൗണിന് സമീപം ദുരൂഹ സാഹചര്യത്തില്‍ പക്ഷികള്‍ ചത്തുവീഴുന്നു. കുമളി മൂന്നാര്‍ സംസ്ഥാന പാതയോരത്താണ് ദിവസങ്ങളായി നിരവധി പഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവയിലധികവും കാക്കകളാണ്. മാടത്തയിനത്തില്‍പെട്ട പക്ഷികളും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളായി മേഖലയില്‍ പക്ഷികള്‍ ചത്തു വീഴുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചതാണോ വൈദ്യുതാഘാതമേറ്റതാണോ കാരണമെന്നാണ് സംശയം. പരിസരത്ത് മാലിന്യമടങ്ങിയ ചാക്കുകെട്ടുകള്‍ നിരവധി തള്ളിയിട്ടുണ്ട്. ഇവയില്‍ ഭക്ഷണ അവശിഷ്ടങ്ങളുമുണ്ട്. ഇത് തെരുവുനായ്ക്കളും കാക്കകളും മറ്റും കടിച്ചും കൊത്തി വലിച്ചും വഴിയോരത്തിടാറുണ്ട്. ഇവയില്‍ വല്ല വിഷാംശം അടങ്ങിയതാണൊ പക്ഷികള്‍ ചാകാന്‍ കാരണമെന്നും സംശയിക്കുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവില്‍ ചത്തു കിടക്കുന്ന പക്ഷികളുടെ അവശിഷ്ടങ്ങള്‍ക്ക് ദിവസങ്ങള്‍ പഴക്കം ഉള്ളതിനാല്‍, ഇവയില്‍നിന്ന് വിദഗ്ധ പരിശോധന സാധ്യമല്ല. വീണ്ടും സമാന സാഹചര്യമുണ്ടായാല്‍ വിദഗ്ധ പരിശോധന നടത്തുമെന്നും പ്രദേശത്ത് നിരീക്ഷണം നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

