Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightറോഡരികിലെ ഷെഡില്‍...

റോഡരികിലെ ഷെഡില്‍ ഓട്ടോയും സ്‌കൂട്ടറും കത്തിനശിച്ചു

text_fields
bookmark_border
caught fire
cancel

നെ​ടു​ങ്ക​ണ്ടം: റോ​ഡ​രി​കി​ലെ ഷെ​ഡി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യും സ്‌​കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു. മു​ണ്ടി​യെ​രു​മ ബ്ലോ​ക്ക്​ ന​മ്പ​ര്‍ 196 ഉ​റ​വാ​ര​ത്തി​ല്‍ ജോ​ണ്‍ തോ​മ​സി​െൻറ ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​യ​ത്. മു​ണ്ടി​യെ​രു​മ കാ​യം​കു​ളം​പ​ടി റോ​ഡി​നോ​ട് ചേ​ര്‍ന്ന ഷെ​ഡി​ലാ​ണ്​ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ല്‍ എ​ല്ലാ​വ​രും പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് തീ​യും പു​ക​യും ക​ണ്ട്് വീ​ട്ടു​കാ​ര്‍ ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ത്തു​ന്ന​താ​യി ക​ണ്ട​ത്. ഉ​ട​ൻ നെ​ടു​ങ്ക​ണ്ടം അ​ഗ്​​നി​ര​ക്ഷാ സേ​ന​യെ​യും പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. അ​വ​രെ​ത്തി​യാ​ണ് തീ ​പൂ​ര്‍ണ​മാ​യി അ​ണ​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള അ​സൗ​ക​ര്യം മൂ​ല​മാ​ണ് പു​ര​യി​ട​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ ഷെ​ഡ് കെ​ട്ടി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക്്് ചെ​യ്​​തി​രു​ന്ന​ത്. ഓ​ട്ടോ​യു​ടെ ബാ​റ്റ​റി മോ​ഷ​ണം പോ​യ​തി​നാ​ല്‍ മാ​സ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് ഓ​ട്ടോ ത​ള്ളി ഷെ​ഡി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍, സ്‌​കൂ​ട്ട​ർ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പ​ക​ല്‍ യാ​ത്ര ക​ഴി​ഞ്ഞ് ഷെ​ഡി​ല്‍ കൊ​ണ്ടു​വ​ന്ന്് പാ​ര്‍ക്ക് ചെ​യ്ത​താ​ണ്. സ്​​കൂ​ട്ട​റി​ൽ​നി​ന്നാ​ണ്​ ഓ​ട്ടോ​യി​ലേ​ക്ക് തീ ​പ​ട​ര്‍ന്ന​ത്. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
TAGS:caught fire 
News Summary - auto and a scooter caught fire in a shed on the roadside
Next Story