ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: നെടുങ്കണ്ടം ടൗണില്‍ ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ശേഷം മാലപൊട്ടിച്ച് കടന്ന ഭർത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളിനെയാണ് (43) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച നെടുങ്കണ്ടം കിഴക്കേ കവലയിലാണ് സംഭവം. നടന്നു വരികയായിരുന്ന യുവതിയെ അഭിലാഷ് കാറില്‍ പിന്തുടര്ന്നെത്തി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നിലത്തുവീണ യുവതിയെ കാറില്‍നിന്ന് ഇറങ്ങിയെത്തിയ അഭിലാഷ് ക്രൂരമായി മർദിക്കുകയും തല നിലത്ത് ഇടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവരുടെ സ്വര്‍ണമാല പൊട്ടിച്ചെ കടന്നുകളയുകയായിരുന്നു. നെടുങ്കണ്ടം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവാവിനെ ചൊവ്വാഴ്ച നെടുങ്കണ്ടത്തുനിന്ന് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് കേസെടുത്തു.

