Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightസാ​ക്ഷ​ര​ത മി​ഷ​ന്‍...

സാ​ക്ഷ​ര​ത മി​ഷ​ന്‍ ഓ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം: നാലു പേ​ര്‍ പി​ടി​യി​ല്‍

text_fields
bookmark_border
Attack on Literacy Mission Office accused
cancel

നെ​ടു​ങ്ക​ണ്ടം: സാ​ക്ഷ​ര​ത മി​ഷ​ന്‍ ഓ​ഫി​സി​െൻറ ജ​ന​ല്‍ ചി​ല്ല​ക​ളും മ​റ്റും അ​ടി​ച്ചു​ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​യാ​ൾ ഉ​ള്‍പ്പെ​ടെ നാ​ലു​പേ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ചെ​രു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ പ്ര​വീ​ണ്‍, കു​ന്നേ​ല്‍ അ​ഭി​ജി​ത്ത്്്, ചി​റ​ക്ക​ല്‍ പ്ര​ണ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സാ​ക്ഷ​ര​ത മി​ഷ​ന്‍ ഓ​ഫി​സി​നു സ​മീ​പ​ത്തെ കോ​ള​നി​യി​ലെ​യും പ​രി​സ​ര​ത്തെ​യും താ​മ​സ​ക്കാ​രാ​ണി​വ​ര്‍. വി​ഷു ദി​ന​ത്തി​ല്‍ രാ​ത്രി 11.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ അ​ക്ര​മി​ക​ളു​ടേ​തെ​ന്നു ക​രു​തു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

വാ​ഹ​ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്നാ​ണ്​ പ്ര​തി​ക​ളെ​പ്പ​റ്റി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​തും ഇ​വ​രെ തി​രി​ച്ച​റി​യാ​നാ​യ​തും. മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ത്തി​യ അ​ക്ര​മി സം​ഘം നാ​ല് ജ​ന​ലു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് അ​ടി​ച്ചു​ത​ക​ര്‍ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestLiteracy Mission Office attack
News Summary - Attack on Literacy Mission Office: Four caught
Next Story