50 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: ഇടുക്കി എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ തടിയമ്പാടുനിന്ന് ഓട്ടോയില്‍ അനധികൃതമായി കടത്തിയ 50 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വത്തിക്കുടി വില്ലേജില്‍ പടമുഖം കരയില്‍ കാവനാല്‍ വീട്ടില്‍ സാബു ജോണിനെയാണ് (53) അറസ്റ്റ് ചെയ്തത്.
മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. തടിയമ്പാട് അശോക കവലയില്‍വെച്ചാണ് പിടികൂടിയത്. ഇടുക്കി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി. സിബി, സജി കെ.ജോസഫ്, കെ.ജെ. ബിനോയ്, ബിജു ജേക്കബ്, അനൂപ് തോമസ്, എം.സി. സാബുമോന്, ജിനു ജോ മാത്യു, പി.സി. റെജി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

