Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
arrest
cancel
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightമോഷ്​ടാക്കളെന്ന്​...

മോഷ്​ടാക്കളെന്ന്​ കരുതി പിടികൂടി; കിട്ടിയത്​ ലഹരി മരുന്ന്

text_fields
bookmark_border

നെ​ടു​ങ്ക​ണ്ടം (ഇടുക്കി): പു​ഷ്പ​ക്ക​ണ്ട​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട എ​ട്ട്​ അം​ഗ സം​ഘ​ത്തെ മോ​ഷ്​​ടാ​ക്ക​ളെ​ന്ന് ക​രു​തി പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​നു കൈ​മാ​റി. വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ​നി​ന്ന്​ 600 ഗ്രാം ​ക​ഞ്ചാ​വും സി​ന്ത​റ്റി​ക് ഡ്ര​ഗി​ന് സ​മാ​ന​മാ​യ 11 കു​പ്പി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​നീ​ത്, ശ്രീ​ജി​ത്​​ലാ​ല്‍, അ​രു​ണ്‍, അ​തു​ല്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​ചി​ന്‍, ശ്രീ​ജി​ത്, വി​ഷ്ണു, ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി അ​പ​രി​ചി​ത​രാ​യ ചി​ല​ര്‍ പോ​കു​ന്ന​തു​ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ അ​യ​ല്‍ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വും ചെ​റി​യ കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്ത​ത്.

കു​പ്പി​യി​ലു​ള്ള വ​സ്തു രാ​സ​പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തെ ഒ​രു ക​രാ​റു​കാ​ര​െൻറ കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വ​ര്‍. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Arrested on suspicion of theft; Got the drug
Next Story