Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഅനൂപിന് വേണം...

അനൂപിന് വേണം സുമനസ്സുകളുടെ അലിവ്​

text_fields
bookmark_border
അനൂപിന് വേണം സുമനസ്സുകളുടെ അലിവ്​
cancel
camera_alt

അനൂപ്

നെടുങ്കണ്ടം: വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന യുവാവ് തുടർചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നെടുങ്കണ്ടം പഞ്ചായത്ത്് 20ാം വാർഡ്​ ഒറ്റപ്ലാക്കൽ അനൂപാണ്​ (25) ചികിത്സക്ക് പണമില്ലാതെ സഹായം തേടുന്നത്. കട്ടപ്പനക്കടുത്ത് വാഴവരയിലുണ്ടായ വാഹനാപകടത്തിലാണ് തലക്ക്​ ഗുരുതര പരിക്കേറ്റത്.

ഒരു ഓപറേഷൻ നടത്തിയെങ്കിലും എഴുന്നേറ്റ്​ നടക്കാനോ, പ്രാഥമികാവശ്യങ്ങൾ പോലും നടത്താനോ സാധിക്കില്ല. വിദഗ്​ധ ചികിത്സ ലഭിച്ചുവെങ്കിൽ മാത്രമേ അനൂപ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുകയുള്ളൂ.

അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് അഞ്ചുസെൻറ്​ സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. അനൂപി​െൻറയും അച്ഛ​െൻറയും വരുമാനത്തിലാണ് കുടുംബം പുലർന്നിരുന്നത്. നിലവിൽ അഞ്ചുലക്ഷം രൂപയോളം ​ ആശുപത്രിയിൽ ചെലവ് വന്നിട്ടുണ്ട്. കടം വാങ്ങിയാണ് ഇതുവരെ ചികിത്സ നടത്തിയത്.

ഇനിയുള്ള ഓപറേഷനും തുടർ ചികിത്സക്കുമായി 10 ലക്ഷം രൂപ വേണ്ടിവരും. പണം ഇല്ലാത്തതിനാൽ അടിയന്തരമായി ചെയ്യേണ്ടിയിരുന്ന ഓപറേഷൻ മാറ്റി െവച്ചിരിക്കുകയാണ്​. അനൂപി​െൻറ ചികിത്സക്ക് സഹായം ചെയ്യുന്നതിനായി ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ രക്ഷാധികാരിയായും മപഞ്ചായത്ത് പ്രസിഡൻറ്​ എസ്​. ജ്ഞാനസുന്ദരം ചെയർമാനായും 20ാം വാർഡ്​ അംഗം ആൻറണി പെരുമ്പ്രായിൽ കൺവീനറായും 101 അംഗം കമ്മിറ്റി രൂപവത്കരിച്ചു.

ചെയർമാൻ, കൺവീനർ, അനൂപി​െൻറ പിതാവ് രാധാകൃഷ്​ണൻ എന്നിവരുടെ പേരിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10180100271731. ഇ-മെയിൽ -ndk@federalbank.co.in. MICR Code -685049052. IFSC -FDRL 0001018. ​ബാങ്ക്​ ഫോൺ: 04868-232021.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpnedumkandam
News Summary - anoop request for treatment help
Next Story