സന്ദർശകർക്ക് സ്വാഗതം; ആമപ്പാറ ജാലകം ഇക്കോ പാർക്ക് ഇന്ന് തുറക്കുന്നു
text_fieldsആമപ്പാറയിലെ വാച്ച് ടവർ
നെടുങ്കണ്ടം: സാഹസികത ആഗ്രഹിക്കുന്ന നൂറുകണക്കിന് സഞ്ചാരികള് ദിനേന എത്തിച്ചേരുന്ന ആമപ്പാറയിൽ ജാലകം ഇക്കോ പാര്ക്ക് വ്യാഴാഴ്ച മുതല് പ്രവര്ത്തനം ആരംഭിക്കും. ആമയുടെ ആകൃതിയിലുള്ള ഈ പാറക്ക് സമീപം നിന്നാല് തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളുടെ വിദൂര ദൃശ്യങ്ങള് വൈഗ ഡാം, കാറ്റാടിപ്പാടം, രാമക്കല്ല്, കുറവന് കുറത്തി സ്റ്റാച്യു, വേഴാമ്പല്, മൊട്ടക്കുന്നുകള്, ഉദയവും അസ്തമയവും ഉൾപ്പെടെ ആസ്വദിക്കാം. രണ്ട് ഘട്ടത്തിലായി എം.എം. മണി എം.എല്.എ അനുവദിച്ച 3.16 കോടി മുടക്കിയാണ് നിര്മാണം. വ്യാഴാഴ്ച വൈകീട്ട് നാലിന് പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്ലൈനായി നിര്വഹിക്കും. ചോറ്റുപാറ തോവാളപ്പടി കമ്യൂണിറ്റി ഹാളില് നടക്കുന്ന യോഗത്തില് എം.എം. മണി എം.എല്.എ അധ്യക്ഷത വഹിക്കും. ഡീന് കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

