Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
fish
cancel
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഅരലക്ഷം രൂപ...

അരലക്ഷം രൂപ വി​ല​വ​രു​ന്ന 800 കി​ലോ​ഗ്രാം വളർത്തു മ​ത്സ്യം കവർന്നു

text_fields
bookmark_border

നെ​ടു​ങ്ക​ണ്ടം (ഇടുക്കി): സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ മ​ത്സ്യ​കൃ​ഷി​യി​ല്‍നി​ന്ന്​ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 800 കി​ലോ​ഗ്രാം മ​ത്സ്യം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ​ച്ച​ടി കു​രി​ശു​പാ​റ അ​മ്പാ​ട്ട് ജോ​സി​െൻറ പു​ര​യി​ട​ത്തി​ലെ കു​ള​ത്തി​ല്‍ നി​ന്നാ​ണ്​ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ മ​ത്സ്യം ഞാ​യ​റാ​ഴ്ച രാ​ത്രി വ​ല വീ​ശി പി​ടി​ച്ച​ത്.

അ​ടു​ത്ത ആ​ഴ്ച​യി​ല്‍ വി​ല്‍ക്കാ​നി​രു​ന്ന സി​ലോ​പ്യ, ഗ്രാ​സ്​​കാ​ര്‍പ്, അ​നാ​മ​സ് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1500 ഓ​ളം മീ​നു​ക​ളാ​ണ് ന​ഷ്​​ട​മാ​യ​ത്. മു​ക്കാ​ല്‍ കി​ലോ മു​ത​ല്‍ ഒ​ന്ന​ര കി​ലോ​വ​രെ തൂ​ക്കം വ​രു​ന്ന​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തീ​റ്റ​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മീ​ന്‍ ന​ഷ്​​ട​പ്പെ​ട്ട​ത്​ അ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ പെ​ട്ട മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ കു​ള​ത്തി​ല്‍ നി​ക്ഷേ​പി​ച്ച​ത്. എ​ട്ട് മാ​സ​മാ​യി ദി​വ​സേ​ന 300 രൂ​പ​യു​ടെ തീ​റ്റ​യാ​ണ് ന​ല്‍കി വ​ന്നി​രു​ന്ന​ത്. വീ​ട്ടി​ല്‍നി​ന്ന്​ 200 മീ​റ്റ​റോ​ളം താ​ഴെ​യാ​ണ് കു​ളം. വ​ള​ര്‍ത്ത് മ​ത്സ്യ​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​വ​രെ​യും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing
News Summary - 800 kg of fish worth Rs 500,000 was stolen
Next Story