Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_right31 വർഷമായിട്ടും...

31 വർഷമായിട്ടും ശൗചാലയമില്ലാതെ ഗവ. ആയുർവേദ ഡിസ്പെൻസറി

text_fields
bookmark_border
Govt Ayurvedic Dispensary
cancel
camera_alt

നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​

നെ​ടു​ങ്ക​ണ്ടം: പ​ച്ച​ടി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്ക​ണ​മെ​ങ്കി​ൽ അ​യ​ൽ​വാ​സി​ക​ൾ ക​നി​യ​ണം. ക​ഴി​ഞ്ഞ 31 വ​ർ​ഷ​മാ​യി ചാ​ര​ൽ​മെ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്പെ​ൻ​സ​റി​ക്കാ​ണ് ഈ ​ദു​ർ​ഗ​തി. 1993 സെ​പ്റ്റം​ബ​ർ 29ന് ​ഇ​വി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ്​ വെ​ൽ​ന​സ് സെ​ന്റ​റാ​യി നി​ല​വി​ൽ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലാ​ണ് ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ള​രെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ഓ​ട്ടോ വി​ളി​ച്ചും മ​റ്റു​മാ​ണ് ഇ​വി​ടെ രോ​ഗി​ക​ൾ എ​ത്തു​ന്ന​ത്. ദി​നേ​ന നൂ​റു​ക​ണ​ക്കി​ന്​ രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ തേ​ടി എ​ത്താ​റു​ണ്ട്. എ​ന്നാ​ൽ, ശ​ങ്ക തോ​ന്നി​യാ​ൽ സ​മീ​പ​ത്തെ അം​ഗ​ൻ​വാ​ടി​ക്കാ​രോ അ​യ​ൽ​വീ​ട്ടു​കാ​രോ ക​നി​യ​ണം. നി​ല​വി​ൽ ഡി​സ്പെ​ൻ​സ​റി​യി​ൽ ഡോ​ക്ട​റും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും മ​രു​ന്നു​മു​ണ്ട്. നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ്​ വെ​ൽ​ന​സ് സെ​ന്റ​റാ​യി ഉ​യ​ർ​ത്തി​യ​തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി യോ​ഗ ഹാ​ളി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും യോ​ഗ ഇ​ൻ​സ്ട്ര​ക്ട​റെ​യും വ​ർ​ക്ക​റെ​യും നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. ശൗ​ചാ​ല​യം നി​ർ​മി​ച്ച് ന​ൽ​ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും മാ​റി വ​ന്ന ഭ​ര​ണ സ​മി​തി​ക​ൾ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. ഓ​രോ ത​വ​ണ​യും അ​ടു​ത്ത ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന പ​തി​വ് ശൈ​ലി തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Ayush Mission Health and Wellness CenterGovt Ayurvedic Dispensary
News Summary - 31 years without toilet for Govt Ayurvedic Dispensary
Next Story