Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രകൃതിയാണ്​​ ഈ...

പ്രകൃതിയാണ്​​ ഈ പള്ളിക്കൂടത്തിന്‍റെ പാഠപുസ്തകം

text_fields
bookmark_border
പ്രകൃതിയാണ്​​ ഈ പള്ളിക്കൂടത്തിന്‍റെ പാഠപുസ്തകം
cancel
camera_alt

പ​തി​പ്പ​ള്ളി ഗ​വ. ട്രൈ​ബ​ൽ യു.​പി സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം

തൊ​ടു​പു​ഴ: ക്ലാ​സ്​​മു​റി​യി​ൽ ഇ​രി​ക്കു​​മ്പോ​ൾ കി​ളി​ക​ളു​ടെ ക​ള​ക​ളാ​ര​വം, സ്കൂ​ൾ വ​രാ​ന്ത​ക​ളി​ൽ പ​റ​ന്ന്​ ന​ട​ക്കു​ന്ന വ​ർ​ണ​ശ​ല​ഭ​ങ്ങ​ൾ, സ്കൂ​ൾ പ​രി​സ​ര​ത്തെ മ​ര​ങ്ങ​ളി​ലെ കൂ​ടു​ക​ളി​ൽ​നി​ന്ന്​ കൊ​ക്ക്​ നീ​ട്ടി​ക്ക​ര​യു​ന്ന കു​ഞ്ഞി​ക്കി​ളി​ക​ൾ...

ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ലൊ​ന്നും തീ​രു​ന്ന​ത​ല്ല പ​തി​പ്പ​ള്ളി ഗ​വ. ട്രൈ​ബ​ൽ യു.​പി സ്കൂ​ളി​ലെ ക​ണ്ണും മ​ന​സ്സും കു​ളി​ർ​ക്കു​ന്ന കാ​ഴ്ച​ക​ൾ. സ്കൂ​ളി​നെ ഒ​രു മാ​തൃ​ക ഇ​ട​മാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ൾ സ്ഥാ​പ​ന​ത്തെ സ​ന്ദ​ർ​ശ​ക ഇ​ട​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്​. വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം സ്കൂ​ളി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ച്ച്​ മ​ട​ങ്ങു​ന്നു. ഒ​ന്ന​ര​യേ​ക്ക​റി​ലാ​ണ്​ ഈ ​സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്​. ആ​കെ 46 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു. സ്​​കൂ​ൾ​പ​രി​സ​രം പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​ക്കി കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും അ​തു​വ​ഴി പ്ര​കൃ​തി​യെ​ അ​റി​യാ​നു​മാ​യാ​ണ്​​ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​ത്. സ്കൂ​ളി​ലെ ജൈ​വ ഉ​ദ്യാ​ന​മ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ഏ​റെ മാ​തൃ​കാ​പ​ര​മാ​യാ​ണ്. അ​റ​ക്കു​ളം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ഉ​ദ്യാ​ന​വും പ​തി​പ്പ​ള്ളി സ്കൂ​ളി​ലാ​ണ്. 300 ത​രം ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ഇ​ത​ര സ​സ്യ​ങ്ങ​ളും സ്കൂ​ൾ മു​റ്റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വ​ള​രു​ന്നു. ഇ​തു​കൂ​ടാ​തെ മു​ത്ത​ച്ഛ​ൻ മാ​വി​നെ​യ​ട​ക്കം സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. ആ​മ്പ​ൽ​കു​ള​വും മീ​ൻ​കു​ള​വും ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്. വി​വി​ധ​യി​നം മാ​വു​ക​ളു​മു​ണ്ട്. ശ​ല​ഭ​പാ​ർ​ക്കാ​ണ്​ മ​റ്റൊ​രു കൗ​തു​കം.

കു​ട്ടി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മാ​യി ഇ​രു​ന്ന്​ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക രീ​തി​യി​ൽ മ​ര​ങ്ങ​ൾ​ക്ക്​ ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ളു​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ഇ​തി​ന്​ ചു​വ​ട്ടി​ൽ അ​വ​സ​രം ന​ൽ​കു​ന്നു.

ട്രൈ​ബ​ൽ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളാ​യ​തി​നാ​ൽ സാ​മ്പ​ത്തി​ക​മാ​യി പി​​ന്നാ​ക്ക​മാ​ണ്​. സാ​മ്പ​ത്തി​ക​മാ​യി ഇ​വ​ർ​ക്ക്​ സ​ഹാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ എ​ത്തി സ്കൂ​ളി​ലെ ജോ​ലി​ക​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കും. ക​യ്യാ​ല​വെ​ക്ക​ൽ, ചെ​ടി ന​ട​ൽ, മ​ര​ങ്ങ​ൾ​ക്ക്​ സം​ര​ക്ഷ​ണ​മൊ​രു​ക്ക​ൽ -എ​ല്ലാം ഇ​വ​ർ ചെ​യ്യും. മ​ണ്ണൊ​ലി​പ്പ്​ ത​ട​യാ​ൻ ക​യ​ർ ഭൂ​വ​സ്ത്ര​വും വി​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ര​ണ്ടാം​ഘ​ട്ട ക​ര​നെ​ൽ കൃ​ഷി തു​ട​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണ്.

എ​ൻ.​പി. വ​ത്സ​മ്മ​യാ​ണ്​ സ്​​കൂ​ളി​ലെ ഹെ​ഡ്​​മാ​സ്റ്റ​ർ. കു​ട്ടി​ക​ൾ​ക്ക്​ പ്ര​കൃ​തി​യു​മാ​യി ബ​ന്ധം വേ​ണ​മെ​ന്നും അ​തി​നു​വേ​ണ്ടി ഒ​രു പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​തൃ​ക സൃ​ഷ്ടി​ക്ക​ലാ​ണ്​ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ​ ഉ​​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ഹെ​ഡ്​​മാ​സ്റ്റ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhaNatureschool
News Summary - Nature is the textbook of this school
Next Story