Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഝാർഖണ്ഡ്​...

ഝാർഖണ്ഡ്​ സ്വദേശിനിക്ക്​ ആംബുലൻസിൽ പ്രസവം

text_fields
bookmark_border
ഝാർഖണ്ഡ്​ സ്വദേശിനിക്ക്​ ആംബുലൻസിൽ പ്രസവം
cancel
camera_alt

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് അ​ല​ൻ കെ ​തോ​മ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ബെ​നീ​റ്റ വി.​ജെ എ​ന്നി​വ​ർ

ഇ​ടു​ക്കി: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം. അ​മ്മ​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യും ഇ​ടു​ക്കി കാ​ഞ്ചി​യാ​റി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ റീ​ത്ത (21) ആ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ്​ റീ​ത്ത​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡോ​ക്ട​ർ റ​ഫ​ർ ചെ​യ്ത​ത്. റീ​ത്ത​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ൽ ഡോ​ക്ട​ർ ഇ​തി​നാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്റെ സേ​വ​നം തേ​ടി. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് അ​ല​ൻ കെ ​തോ​മ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ വി.​ജെ. ബെ​നീ​റ്റ എ​ന്നി​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി റീ​ത്ത​യു​മാ​യി തേ​നി​യി​ലേ​ക്ക് തി​രി​ച്ചു. ആം​ബു​ല​ൻ​സ് ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും റീ​ത്ത​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ബെ​നീ​റ്റ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് അ​മ്മ​ക്കും കു​ഞ്ഞി​നും സു​ര​ക്ഷി​ത​മ​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി ആം​ബു​ല​ൻ​സി​ൽ ത​ന്നെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. രാ​ത്രി പ​ത്തോ​ടെ ബെ​നീ​റ്റ​യു​ടെ പ​രി​ച​ര​ണ​ത്തി​ൽ റീ​ത്ത കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. തു​ട​ർ​ന്ന് ബെ​നീ​റ്റ അ​മ്മ​ക്കും കു​ഞ്ഞി​നും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. ഉ​ട​നെ ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് അ​ല​ൻ ക​മ്പം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandAmbulanceDelivery
News Summary - Native of Jharkhand gave birth in ambulance
Next Story