ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ
text_fieldsകല്ലാർ അറുപതാം മൈലിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗം
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കല്ലാർ അറുപതാംമൈലിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. നിർമാണത്തിലിരുന്ന സംരക്ഷണഭിത്തിയും മണ്ണുമാണ് ഇടിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നിർമാണത്തിലെ പിഴവാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
രണ്ട് ദിവസമായി ശക്തമായ മഴയാണ് അടിമാലി മൂന്നാർ മേഖലകളിൽ രേഖപ്പെടുത്തിയത്. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതമൂലം നേര്യമംഗലം മുതൽ മൂന്നാർ വരെ പലയിടങ്ങളിലും റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം സബ് സ്റ്റേഷൻ മേഖലയിൽ പുഴക്ക് സമാനമായ രീതിയിൽ റോഡിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

