Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightഅഞ്ചുവർഷം മു​േമ്പ...

അഞ്ചുവർഷം മു​േമ്പ 'സ്​മാർട്ടായി' സുനിൽ ജോർജ്

text_fields
bookmark_border
അഞ്ചുവർഷം മു​േമ്പ സ്​മാർട്ടായി സുനിൽ ജോർജ്
cancel
camera_alt

സു​നി​ൽ ജോ​ർ​ജ്

മു​ട്ടം: കോ​വി​ഡ്​ ശ​ക്തി​പ്രാ​പി​ക്കു​ക​യും സ്കൂ​ളു​ക​ൾ അ​ട​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ, മു​ട്ടം ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രൈ​മ​റി അ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​ർ​ജ് അ​ഞ്ചു​വ​ർ​ഷം മു​േ​മ്പ എ​ല്ലാം ഓ​ൺ​ലൈ​ൻ ആ​ക്കി. 'ജി.​എ​ച്ച്.​എ​സ് മു​ട്ടം ബ്ലോ​ഗ്' നി​ർ​മി​ച്ചാ​ണ് സൗ​ജ​ന്യ സേ​വ​നം ന​ൽ​കി​വ​രു​ന്ന​ത്. സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ വ​ര​വോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക​മ്പ്യൂ​ട്ട​ർ സം​ബ​ന്ധി​യാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ത​ന്നെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ബ്ലോ​ഗ് എ​ന്ന ആ​ശ​യം ഉ​ദി​ച്ച​തും അ​തി​ലേ​ക്ക് ക​ട​ന്ന​തും. ചെ​റി​യ അ​റി​വും യൂ​ട്യൂ​ബി​െൻറ സ​ഹാ​യ​വും കൂ​ടി​യാ​യ​പ്പോ​ൾ സ​മ്പൂ​ർ​ണ​മാ​യ ഒ​രു ബ്ലോ​ഗ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ള​രെ വ്യ​ത്യ​സ്​​ത​മാ​യ ഈ ​ബ്ലോ​ഗ് വ​ഴി ഒ​ന്നു​മു​ത​ൽ 10ാം ത​രം വ​രെ എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളും സാ​ധ്യ​ത ചോ​ദ്യ​പേ​പ്പ​റു​ക​ളും അ​വ​യു​ടെ ഉ​ത്ത​ര​ങ്ങ​ളും ല​ഭി​ക്കും. സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ ഞൊ​ടി​യി​ട​യി​ൽ മ​റു​പ​ടി​യും എ​ത്തും. ഇ​തി​ന് മാ​ത്ര​മാ​യി ഇ​രു​പ​ത്താ​റോ​ളം വാ​ട്സ്​​ആ​പ് ഗ്രൂ​പ്പു​ക​ളും ഉ​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും എ​ന്തി​നേ​റെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് അ​നു​ദി​ന വി​വ​ര​ങ്ങ​ളാ​ണ് ബ്ലോ​ഗി​ൽ​നി​ന്ന്​ (https://ghsmuttom.blogspot.com/2021/09/obc-pre-metric-scholarship-2021-22.html?m=1) ല​ഭി​ക്കു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്, അ​വ നേ​ടി​യെ​ടു​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണം, സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​പ്പ്, പ​രീ​ക്ഷ അ​റി​യി​പ്പ് തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഒ​ട്ടു​മി​ക്ക വി​വ​ര​ങ്ങ​ളും ബ്ലോ​ഗി​ൽ ല​ഭി​ക്കും. കൂ​ടാ​തെ, ടെ​ലി​ഫോ​ൺ ബി​ല്ല്, ക​റ​ൻ​റ്​ ബി​ൽ, ദി​ന​പ​ത്രം, കോ​വി​ഡ് അ​റി​യി​പ്പ്, തു​ട​ങ്ങി​യ അ​ഞ്ഞൂ​റി​ൽ അ​ധി​കം വി​വ​ര​ങ്ങ​ളും അ​റി​യാ​ൻ ക​ഴി​യും.

Show Full Article
TAGS:Online educationteachers day
News Summary - Sunil George was part of online education five years ago
Next Story