Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightസ്വകാര്യ ബസ് മൂന്ന്​...

സ്വകാര്യ ബസ് മൂന്ന്​ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് പരിക്ക്

text_fields
bookmark_border
സ്വകാര്യ ബസ് മൂന്ന്​ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് പരിക്ക്
cancel
camera_alt

ശ​ങ്ക​ര​പ്പ​ള്ളി​യി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ അ​പ​ക​ടം

മു​ട്ടം: സ്വ​കാ​ര്യ ബ​സ് മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. മൂ​ല​മ​റ്റം ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കോ​ഹി​നൂ​ർ ബ​സാ​ണ് എ​തി​രെ വ​ന്ന സ്കൂ​ട്ട​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ച ശേ​ഷം ച​ര​ക്കു​ലോ​റി​യി​ൽ ഇ​ടി​ച്ച് നി​ന്ന​ത്. ബ​സ് ച​ര​ക്കു​ലോ​റി​യി​ൽ ഇ​ടി​ച്ചു നി​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ തീ​ര​ത്തേ​ക്ക് പ​തി​ക്കു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ ശ​ങ്ക​ര​പ്പ​ള്ളി​യി​ലാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​തത്തി​ൽ സ്കൂ​ട്ട​റും സ്കൂ​ട്ട​ർ ഓ​ടി​ച്ച മൂ​ല​മ​റ്റം സ്വ​ദേ​ശി അ​രീ​പ്ലാ​ക്ക​ൽ ഹ​രി​ദാ​സ്, ഭാ​ര്യ ജ​യ എ​ന്നി​വ​ർ 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഇ​രു​വ​രു​ടെ​യും ര​ണ്ട് കൈ​ക്കും ഒ​ടി​വ് സം​ഭ​വി​ച്ചു.

ആ​ദ്യം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൻ കോ​ള​ജി​ലേ​ക്കും മാ​റ്റി. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​റ​ക്കു​ളം കാ​വും​പ​ടി പ​ടി​ഞ്ഞാ​റെ ക​ണ്ണേ​ലി ശ്രീ​ഹ​രി​ക്കും (11) പ​രി​ക്കേ​റ്റു. ഓ​ട്ടോ​യി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന രാ​സ​മി​ശ്രി​തം ക​ണ്ണി​ലേ​ക്ക് തെ​റി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​ങ്ക​മാ​ലി​യി​ലെ ക​ണ്ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. എ​ന്നാ​ൽ, ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 30 മി​നി​ട്ടോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച ബ​സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് റോ​ഡി​ൽ​നി​ന്ന്​ നീ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി​യും സ്കൂ​ട്ട​റും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു​മാ​റ്റി. നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private businjured
News Summary - Private bus rammed into three vehicles; Eight people were injured
Next Story