Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightറോഡ്​ തകർന്നിട്ട്​...

റോഡ്​ തകർന്നിട്ട്​ മാസങ്ങൾ;വാഴ നട്ട്​ പ്രതിഷേധം

text_fields
bookmark_border
റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ
cancel
camera_alt

റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ

മു​ട്ടം: മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. മു​ട്ട​ത്തെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ടാ​ക്സി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത്​ ര​ണ്ടു​ത​വ​ണ ത​ട്ടി​ക്കൂ​ട്ട് ടാ​റി​ങ് ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടു​ത​വ​ണ​യും പൊ​ളി​ഞ്ഞു. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ലെ ചോ​ർ​ച്ച​യും അ​ടി​ക്ക​ടി ടാ​റി​ങ്​ പൊ​ളി​യാ​ൻ കാ​ര​ണ​മാ​ണ്. പൈ​പ്പി​ലെ ചോ​ർ​ച്ച മാ​റ്റി​യ ശേ​ഷം ടാ​റി​ങ് ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.

നൂ​റു​ക​ണ​ക്കി​ന് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ദി​നം​പ്ര​തി പോ​കു​ന്ന​ത്. കു​ഴി​യി​ൽ വീ​ഴു​ന്ന മി​ക്ക വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ക്കു​ന്നു​ണ്ട്. മു​ട്ട ക​യ​റ്റി വ​ന്ന വാ​ഹ​നം കു​ഴി​യി​ൽ ചാ​ടി നി​ര​വ​ധി മു​ട്ട പൊ​ട്ടി​യ സം​ഭ​വ​വും ഉ​ണ്ട്. എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestroad destroyed
News Summary - Months after the road was destroyed; protest by planting bananas
Next Story