Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightരണ്ട് ലക്ഷം മുടക്കി...

രണ്ട് ലക്ഷം മുടക്കി നിർമിച്ച കുടുംബശ്രീ സംരംഭം പൊളിച്ചുമാറ്റി

text_fields
bookmark_border
രണ്ട് ലക്ഷം മുടക്കി നിർമിച്ച കുടുംബശ്രീ സംരംഭം പൊളിച്ചുമാറ്റി
cancel
camera_alt

കു​ടും​ബ​ശ്രീ സം​രം​ഭം പൊ​ളി​ച്ച് മാ​റ്റു​ന്നു

മു​ട്ടം: മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കു​ടും​ബ​ശ്രീ സം​രം​ഭം പൊ​ളി​ച്ചു​മാ​റ്റി. മു​ട്ടം കോ​ട​തി​ക്ക​വ​ല​യി​ലെ വെ​യി​റ്റി​ങ് ഷെ​ഡി​നോ​ട് ചേ​ർ​ന്ന മു​റി​യി​ൽ നി​ർ​മി​ച്ച കി​യോ​സ്കാ​ണ് പൊ​ളി​ച്ച​ത്. മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട​തി​ക്ക​വ​ല​ക്ക് സ​മീ​പം ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കി​യോ​സ്ക് നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ്സം മൂ​ലം തു​റ​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​താ​ണ് വ്യാ​ഴാ​ഴ്ച പൊ​ളി​ച്ച​ത്.

മു​ൻ എം.​പി പി.​ടി. തോ​മ​സി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കോ​ട​തി​ക്ക​വ​ല​ക്ക് സ​മീ​പം ര​ണ്ട് മു​റി​യാ​യി ആ​റ്​ ല​ക്ഷം രൂ​പ മു​ട​ക്കി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​ൽ ക​ഴി​ഞ്ഞ ഇ​ട​തു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ര​ണ്ട് മു​റി​ക​ളി​ൽ ഒ​ന്ന് ക​ട​മു​റി​യാ​ക്കി മാ​റ്റി. ഈ ​മു​റി​യി​ലാ​ണ് സം​രം​ഭ​ത്തി​ന് വേ​ണ്ടി കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ ര​ണ്ട്​ ല​ക്ഷം മു​ട​ക്കി കി​യോ​സ്ക് പ​ണി​ത​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ കു​റ​ച്ച് അം​ഗ​ങ്ങ​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്നു. മു​ട്ടം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന്‍റെ സ്ഥ​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന വെ​യി​റ്റി​ങ് ഷെ​ഡ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ക​രാ​ർ ഉ​ണ്ടെ​ന്നും അ​യ​തി​നാ​ൽ സം​രം​ഭം പൊ​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ സ​മ​ര​വും ന​ട​ത്തി. ഇ​തോ​ടെ മു​ട്ടം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് അ​ധി​കൃ​ത​ർ സം​രം​ഭം തു​ട​ങ്ങാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച് പ​ഞ്ചാ​യ​ത്തി​ന് ക​ത്തും ന​ൽ​കി. ഇ​തേ​തു​ട​ർ​ന്നാ​ണ് പൊ​ളി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​നോ​ട് മ​റ്റ് അ​നു​യോ​ജ്യ​മാ​യ മു​റി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​നു​വ​ദി​ച്ച് ന​ൽ​കി​യി​ട്ടി​ല്ല. പൊ​ളി​ച്ച് മാ​റ്റി​യ സം​രം​ഭം അ​നു​യോ​ജ്യ​മാ​യ മ​റ്റ് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsDemolishedKudumbashree Project
News Summary - Kudumbashree project, built at a cost of two lakhs, was demolished
Next Story