Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightഒന്നാം വർഷ...

ഒന്നാം വർഷ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദനം

text_fields
bookmark_border
ഒന്നാം വർഷ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദനം
cancel

മു​ട്ടം: എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. കോ​ള​ജി​ന് അ​ക​ത്തു തു​ട​ങ്ങി​യ മ​ർ​ദ​നം പൊ​തു​നി​ര​ത്തി​ലും തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​യ​റി​യും തു​ട​ർ​ന്നു. ആ​ർ​ട്സ് ഫെ​സ്റ്റി​ലെ ത​ർ​ക്ക​മാ​ണ് മ​ർ​ദ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കോ​ള​ജി​ൽ ന​ട​ന്ന ആ​ർ​ട്സ് ഫെ​സ്റ്റി​ൽ ഒ​രു പോ​യ​ന്‍റ്​ വ്യ​ത്യാ​സ​ത്തി​ലാ​ണ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ലെ വി​ധി നി​ർ​ണ​യ​ത്തി​നെ​തി​രെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു. ഇ​ത് നേ​രി​യ ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് ഫെ​സ്റ്റ് ക​ഴി​ഞ്ഞ​തോ​ടെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജി​ന് പു​റ​ത്തും പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ഹോ​സ്റ്റ​ലി​ൽ ക​യ​റി​യും മ​ർ​ദി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. മു​ട്ടം സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ പൊ​ലീ​സ് എ​ത്തി​യാ​ണ് ആ​ക്ര​മ​ണം നി​യ​ന്ത്രി​ച്ച​ത്. പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, പി.​ടി.​എ ന​ട​ത്തു​ന്ന ഹോ​സ്റ്റ​ലി​ൽ ക​യ​റി മ​ർ​ദ​നം ന​ട​ന്നി​ട്ടും കോ​ള​ജ് അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsBeatConflicts
News Summary - First year students are beaten by senior students
Next Story