വാൽവ് തകരാർ; ഉയർന്ന മേഖലകളിൽ കുടിവെള്ളം എത്തുന്നില്ല
text_fieldsമുട്ടം: മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് മുട്ടത്തുള്ളവർ. അമ്പാട്ട് കോളനി, മാത്തപ്പാറ കോളനി, മുട്ടം ടൗൺ എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം. പൈപ്പിലെ ചോർച്ചയും വാൽവ് തകരാറുമാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെത്രെ. മുട്ടം ആയുർവേദ ആശുപത്രിക്ക് സമീപത്തെ വാൽവ് തകർന്ന് ചോർച്ച ആരംഭിച്ചിട്ട് മാസങ്ങളായി. എന്നിട്ടും വാൽവ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. മുട്ടം കോടതി, ടൗൺ, മാത്തപ്പാറ മേഖലകളിലേക്ക് പൈപ്പ് തുറക്കുമ്പോൾ വാൽവ് തകരാർ മൂലം തുടങ്ങനാട് മേഖലകളിലേക്കും വെള്ളം ഒഴുകുകയാണ്. ഇത് മൂലം ഉയർന്ന മേഖലകളിലേക്ക് വെള്ളം എത്തുന്നില്ല.
മുട്ടം പെട്രോൾ പമ്പിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ചോർച്ച ആരംഭിച്ച് മാസങ്ങൾ ആയെങ്കിലും പരിഹരിക്കുന്നില്ല. അടിയന്തിരമായി വാൽവും ചോർച്ചയും മാറ്റി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

