സ്ഫോടനം നടത്തി പാറ പൊട്ടിക്കുന്നതായി പരാതി
text_fieldsമുട്ടം : മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ സ്ഫോടനം നടത്തി പാറ പൊട്ടിക്കുന്നതായി പരാതി. പാറമടകളിൽ ഉപയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് കേപ്പും ഉപയോഗിച്ചാണ് അർധരാത്രിക്ക് ശേഷ പാറ പൊട്ടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉഗ്ര ശബ്ദത്തിൽ വീടുകൾ കുലുങ്ങുന്നതായും പരാതിയുണ്ട്. യാതൊരു അനുമതിയും ഇല്ലാതെയാണ് സംസ്ഥാന പാതയിൽ സ്ഫോടനം നടത്തുന്നത്.
തോട്ടുംകരയിൽ നിന്ന് കഴിഞ്ഞ ദിവസം മുതലാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ ആരംഭിച്ചത്. ഒരു മീറ്റർ വ്യാസമുള്ള പൈപ്പ് റോഡിൽ രണ്ട് മീറ്റർ കുഴിയെടുത്താണ് സ്ഥാപിക്കുന്നത്. റോഡിൽ പലയിടത്തും പാറയുള്ളത് കുഴിയെടുക്കലിന് വെല്ലുവിളിയാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കംപ്രസർ ഉപയോഗിച്ചോ മരുന്നൊഴിച്ചോ ആണ് പാറ പൊട്ടിക്കാറുള്ളത്.

