നാലുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം തടവ്
text_fieldsഅരുൺ ആനന്ദ്
മുട്ടം (ഇടുക്കി): നാലുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം തടവും 3.81 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദിനെയാണ് തൊടുപുഴ പോക്‌സോ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണം. ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും രക്ഷാകർതൃത്വത്തിലുള്ള കുട്ടിയോടുള്ള ലൈംഗികാതിക്രമത്തിനുമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ മൊത്തം തടവ് 15 വർഷമായി കുറയും.
നാലുവയസ്സുകാരന്‍റെ സഹോദരൻ ഏഴ് വയസ്സുകാരൻ, അരുൺ ആനന്ദിന്‍റെ ക്രൂര മർദനമേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

