പിണറായി എത്തിയപ്പോള്‍ വാഹനം കടത്തിവിട്ടില്ലെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പരാതി
text_fieldsമൂന്നാര്‍: ദേവികുളം എസ്.ഐക്കെതിരെ ഗുരുതര ആരോപണവുമായി എം.എൽ.എ എസ്. രാജേന്ദ്രൻ. പെട്ടിമുടി ദുരന്തമുഖത്ത് ആദ്യം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഓടിയെത്തിയതില്‍ താനും ഉണ്ടായിരുന്നു. പാര്‍ട്ടി പ്രവര്ത്തകൻ വിജിയുടെ വാഹനത്തിലാണ് ദുരന്തമുഖത്ത് എത്തിയത്.
അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം ഈ വാഹനത്തിലാണ് കൊണ്ടുവന്നതും. എന്നാല്‍, മുഖ്യമന്ത്രി ദുരന്തമുഖത്ത് എത്തിയപ്പോള്‍ തെൻറ വാഹനം രാജമലയില്‍ ദേവികുളം എസ്.ഐ റോയി തടഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്ന് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ സഞ്ചരിച്ച വാഹനം മാട്ടുപ്പെട്ടിയിലെത്തിയപ്പോള് എം.എൽ.എയുടെ സ്റ്റിക്കര്‍ പതിച്ചാല്‍ കേസെടുക്കുമെന്ന് ഭീഷണി മുഴക്കി. സംഭവത്തില്‍ എസ്.പിക്ക് പരാതി നല്‍കിയതായി രാജേന്ദ്രന് പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രി ദുരന്തമുഖത്ത് എത്തുന്നതിന് മുന്നോടിയായി എസ്. രാജേന്ദ്രന് എം.എൽ.എ, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവർ പെട്ടിമുടിയില്‍ എത്തിയിരുന്നുവെന്നും പിന്നീട് ഒമ്പതോടെ എത്തിയ എം.എൽ.എയുടെ സ്റ്റിക്കല്‍ പതിച്ച വാഹനമാണ് അൽപനേരം മാറ്റിയിട്ടതെന്നും എസ്.ഐ പറയുന്നു. രാജമലയിലെത്തിയപ്പോഴാണ് തടഞ്ഞത്. തിരക്ക് ഒഴിവാക്കാന്‍ ഉന്നത അധികാരികളുടെ നിർദേശപ്രകാരമായിരുന്നു നടപടി. തുടര്‍ന്ന് വാഹനം കടന്നുപോകാൻ അനുവദിച്ചെന്നും ഈ വാഹനത്തിൽ എം.എൽ.എ ഉണ്ടായിരുന്നില്ലെന്നും എസ്.ഐ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

