മൂന്നാറിെൻറ മലയിടുക്കുകളിൽ വീണ്ടും ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുകളുടെ മുരൾച്ച
text_fieldsകോട്ടയം ക്ലാസിക് സ്കൂട്ടേഴ്സ് ക്ലബ് അംഗങ്ങൾ അടിമാലിയിൽ എത്തിയപ്പോൾ
അടിമാലി: പഴമക്കപ്പുറം ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുകളിപ്പോഴും നിരത്തിൽ രാജാവെന്ന് തെളിയിച്ച് കോട്ടയം ക്ലാസിക് സ്കൂട്ടേഴ്സ് ക്ലബിെൻറ സൂര്യനെല്ലി യാത്ര. ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുകളുമായി കോട്ടയത്തുനിന്നുമായിരുന്നു ക്ലബ് അംഗങ്ങൾ കിലോമീറ്ററുകൾ താണ്ടി സൂര്യനെല്ലിയിലേക്കെത്തിയത്.
ചേതക്ക്, ലാമ്പി, വിജയ് സൂപ്പർ, ഇറ്റാലിയൻസ് വെസ്പ, പ്രിയ തുടങ്ങി ഒരുകാലത്ത് നിരത്തുകളിൽ നിറഞ്ഞുനിന്നിരുന്ന ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുകൾ വീണ്ടും മലയിടുക്കുകളിലൂടെ മുരണ്ടെത്തിയത് വഴികളിലെല്ലാം കൗതുകക്കാഴ്ചയായി. ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുകളുടെ പ്രചാരം യുവാക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം ക്ലബിെൻറ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയായിരുന്നു ക്ലബ് അംഗങ്ങളുടെ കോട്ടയം- സൂര്യനെല്ലി യാത്ര.
2016 ഡിസംബർ അഞ്ചിന് ആറ് സ്കൂട്ടറുമായി ആരംഭിച്ച ക്ലബിലിന്ന് ടൂ സ്ട്രോക് ക്ലാസിക് സ്കൂട്ടറുകളെ സ്നേഹിക്കുന്ന ഇരുനൂറോളം അംഗങ്ങൾ ഉണ്ട്. 1970 മുതൽ 2005 വരെയുള്ള കാലത്തെ വിവിധ മോഡലുകൾ സ്വന്തമായുള്ളവരാണ് ക്ലബ് അംഗങ്ങൾ. ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുമായി ഓൾ ഇന്ത്യ യാത്രക്ക് തയാറെടുക്കുന്നവരും ക്ലബിലുണ്ട്.
എല്ലാവരും തങ്ങളുടെ വാഹനങ്ങൾ നല്ല കളറായി സൂക്ഷിക്കുന്നു. മുമ്പ് തുച്ഛ വിലയ്ക്ക് ലഭിച്ചിരുന്ന ടൂ സ്ട്രോക്ക് ക്ലാസിക് സ്കൂട്ടറുകൾക്കിന്ന് പൊന്നുവിലയെന്ന വാദക്കാരാണ് ക്ലബ് അംഗങ്ങൾ. ക്ലാസിക് സ്കൂട്ടറുകളുടെ പാർട്സെത്തിക്കുന്നതിനൊപ്പം സർവിസിന് വേണ്ടുന്ന സൗകര്യങ്ങളും കോട്ടയം ക്ലാസിക് സ്കൂട്ടേഴ്സ് ക്ലബ് ലഭ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

