ലാക്കാട് എസ്റ്റേറ്റിൽ പുലി വീണ്ടും പശുക്കളെ കൊന്നു
text_fieldsമൂന്നാര്‍: ലാക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളികളായ രവി, കണ്ണന് എന്നിവരുടെ പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തൊഴിലാളിയുടെ 27 പശുക്കളാണ് നഷ്ടപ്പെട്ടത്. പുലിപ്പേടി കാരണം തൊഴിലാളികള്‍ കന്നുകാലികളെ വളർത്താന്‍ തന്നെ ഭയപ്പെടുകയാണ്.
പുലിയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിലും തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. പ്രശ്നം ചൂണ്ടിക്കാട്ടുമ്പോള്‍ വനം വകുപ്പ് അധികാരികള്‍ മാത്രമാണ് എത്തുന്നതെന്നും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

