Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightദേവികുളത്തെ മൂന്ന്​...

ദേവികുളത്തെ മൂന്ന്​ സബ് കലക്ടർമാർ ദ്രോഹിച്ചെന്ന്​ എസ്​. രാജേന്ദ്രൻ എം.എൽ.എ

text_fields
bookmark_border
ദേവികുളത്തെ മൂന്ന്​ സബ് കലക്ടർമാർ ദ്രോഹിച്ചെന്ന്​ എസ്​. രാജേന്ദ്രൻ എം.എൽ.എ
cancel

മൂ​ന്നാ​ര്‍: ക​ഴി​ഞ്ഞ 15 വ​ര്‍ഷ​ത്തി​നി​ടെ ദേ​വി​കു​ള​ത്തി​രു​ന്ന മൂ​ന്ന്​​ സ​ബ് ക​ല​ക്ട​ർ​മാ​ര്‍ ത​ന്നെ ദ്രോ​ഹി​ച്ച​താ​യി എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം.​എ​ൽ.​എ. സ​ബ് ക​ല​ക്ട​ർ​മാ​രാ​യി​രു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, പ്രേം​കു​മാ​ര്‍, രേ​ണു​രാ​ജ് എ​ന്നി​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക്രൂ​ര​മാ​യി​രു​ന്നു.

സ​ബ്​ ക​ല​ക്​​ട​റാ​യി​രു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ വ്യാ​ജ രേ​ഖ ച​മ​ച്ച് ത​ന്നെ കൈ​യേ​റ്റ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

എം.​എ​ൽ.​എ​യാ​യി​രു​ന്ന 15 വ​ര്‍ഷ​വും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്. വ്യ​ക്തി​പ​ര​മാ​യി നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. ത​ന്നാ​ല്‍ ക​ഴി​യു​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി. പ്ലാ​മ​ല, കൊ​ട​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ ക​ൺ​സ​ർ​വേ​റ്റ​റു​ടെ നി​ർ​ദേ​ശ​ത്തി​െൻറ മ​റ​വി​ൽ ക​ര്‍ഷ​ക​രു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ള്‍ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സ​ര്‍ക്കാ​റിെൻറ നി​ല​പാ​ടു​ക​ള്‍ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​ക്ക് എ​തി​രാ​ണ്. ഇൗ ​െ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍ട്ടി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ചി​ല​ര്‍ രാ​ഷ്​​​ട്രീ​യ​മാ​യി നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത്ര​യും നാ​ള്‍ ത​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s.rajendran
News Summary - Three sub-collectors of Devikulam were harmed. Rajendran MLA
Next Story