Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമൂ​ന്നാ​റി​ൽ...

മൂ​ന്നാ​റി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ മോ​ഷ​ണം

text_fields
bookmark_border
മൂ​ന്നാ​റി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ മോ​ഷ​ണം
cancel
camera_alt

േമാ​ഷ​ണം ന​ട​ന്ന മൂ​ന്നാ​റി​ലെ ക്രി​സ്ത്യ​ന്‍ ബ്ര​ദ​റ​ണ്‍ പ​ള്ളി

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ വീ​ണ്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം. ക്രി​സ്ത്യ​ന്‍ ബ്ര​ദ​റ​ണ്‍ ച​ര്‍ച്ചി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ദേ​വാ​ല​യ​ത്തി​നു​ള്ളി​ലും മു​റി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​ന​യ്യാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ്​​ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് മൂ​ന്നാ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കെ​ട്ടി​ട​ത്തി​െൻറ മേ​ല്‍ക്കൂ​ര പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റാ​നു​ള്ള ശ്ര​മം വി​ജ​യി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് പി​ന്‍ഭാ​ഗ​െ​ത്ത വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്നാ​ണ്​​ മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. പ​ള്ളി​ക്കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍ന്ന മു​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര ഗ്യാ​സ് വെ​ല്‍ഡി​ങ്​ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച്​ ത​ക​ര്‍ത്തു. നേ​ര്‍ച്ച​പ്പ​ണ​മാ​യി ല​ഭി​ച്ച​താ​ണ് മോ​ഷ്​​ടാ​വ് അ​പ​ഹ​രി​ച്ച​ത്.

മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ് പ​ഴ​യ മൂ​ന്നാ​റി​ല്‍ രാ​ത്രി​സ​മ​യ​ത്ത് ഒ​രേ സ​മ​യ​ത്ത് അ​ഞ്ച്​ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നേ​ര്‍ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു​ള്ള മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മൂ​ന്നാ​ര്‍ സെൻറ്​ മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ച​ര്‍ച്ചി​ലും മാ​ട്ടു​പ്പെ​ട്ടി​യി​ലെ ദേ​വാ​ല​യ​ത്തി​ലും സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ലൊ​ന്നും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShrinesTheft News
News Summary - thefts at worship centers
Next Story