രാജമലയിൽ വരയാടുകളുടെ പ്രജനനകാലം തുടങ്ങി
text_fieldsരാജമലയിലെ വരയാടും കുഞ്ഞും (ഫയൽ ചിത്രം)
മൂന്നാർ: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികളും ദേശീയോദ്യാനത്തിൽപെട്ട രാജമലയിൽ വരയാടുകളുടെ പ്രജനനകാലം തുടങ്ങി. രാജമലയിലെ ടൂറിസം സോണിൽ പുതുതായി പിറന്ന മൂന്നിലധികം കുഞ്ഞുങ്ങളെ വനപാലകർ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജനുവരി ആദ്യവാരം തന്നെ കുഞ്ഞുങ്ങൾ പിറന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരി 14നാണ് രാജമലയിൽ പുതുതായി പിറന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ഈ സീസണിലെ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഇരവികുളം ദേശീയോദ്യാനം അടച്ചിടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ വരയാടുകളുടെ പ്രജനനകാലം സുഗമമാക്കാൻ ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ ഉദ്യാനം അടച്ചിടുമെന്നാണ് സൂചന. ഉദ്യാനം അടക്കുന്നതോടെ സന്ദർശക സോണായ രാജമലയിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനവും നിരോധിക്കും. കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന കണക്കെടുപ്പിൽ വിവിധ വന മേഖലകളിലായി 827 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 144 എണ്ണം പുതുതായി പിറന്ന കുഞ്ഞുങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

