Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightപുലിപ്പേടിയിൽ...

പുലിപ്പേടിയിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങൾ

text_fields
bookmark_border
image
cancel

മൂന്നാര്‍: മൂന്നാറിലെ തേയിലത്തോട്ട മേഖലയിൽ കന്നുകാലികള്‍ പുലിയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നു.

കഴിഞ്ഞദിവസം കടലാര്‍ എസ്​റ്റേറ്റിലെ രണ്ടു പശുക്കള്‍ പുലിയുടെ ആക്രമണത്തിനിരയായി. ആക്രമണം പതിവായിട്ടും വനംവകുപ്പ് അനാസ്ഥ പുലര്‍ത്തുന്നതായി ആക്ഷേപമുണ്ട്​. ജനവാസമേഖലകളിലെത്തിയാണ്​ പുലി കന്നുകാലികളെ ആക്രമിക്കുന്നത്. കഴിഞ്ഞദിവസം കടലാര്‍ എസ്​റ്റേറ്റിലെ പുതുക്കാട് ഡിവിഷനിലെ രണ്ടു പശുക്കളെയാണ് ആക്രമിച്ചത്.

രാത്രി എ​ട്ടോടെ എസ്‌റ്റേറ്റ്​ ലയങ്ങളോടു തൊട്ടു ചേര്‍ന്നുള്ള തൊഴുത്തിന്​ മുന്നില്‍നിന്ന പശുക്കളാണ് ആക്രമണത്തിനിരയായത്. പശുവി​െൻറ അലര്‍ച്ച കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഒച്ചവെച്ചതോടെ പുലി ഓടി മറഞ്ഞു. ചെല്ലദുരൈ, ഭൂമിരാജ് എന്നിവരുടെ പശുക്കളാണ് ആക്രമണത്തിന് ഇരയായത്. ഒരു പശുവി​െൻറ തലക്ക്​ മാരക പരിക്കേറ്റ നിലയിലാണ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍നിന്ന്​ വെറ്ററിനറി സര്‍ജന്‍ എത്തി പശുക്കളെ പരിശോധിച്ച്​ ചികിത്സ നല്‍കി.

ഒരുവര്‍ഷത്തിനിടെ പത്തിലധികം പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തത്. എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ ജീവന്‍പോലും അപകടപ്പെടുന്ന സാഹചര്യമായിട്ടും വനംവകുപ്പ്​ നടപടി സ്വീകരിക്കുന്നില്ലെന്ന് ജില്ല പഞ്ചായത്ത് അംഗം എം. ഭവ്യ പറഞ്ഞു.

ഉചിത നടപടി സ്വീകരിക്കാന്‍ തയാറായില്ലെങ്കില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ മൂന്നാര്‍ വനംവകുപ്പ് ഓഫിസിനു മുന്നില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersteamuunar
News Summary - Tea plantations in Munnar, Pulipedi
Next Story