Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_right21 വർഷം മുമ്പ് മുങ്ങിയ...

21 വർഷം മുമ്പ് മുങ്ങിയ സ്പിരിറ്റ് കേസ്​ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
21 വർഷം മുമ്പ് മുങ്ങിയ സ്പിരിറ്റ് കേസ്​ പ്രതി അറസ്​റ്റിൽ
cancel
camera_alt

ഷം​സാ​ദ്

മൂ​ന്നാ​ർ: 21 വ​ർ​ഷം മു​മ്പ് ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്പി​രി​റ്റ് കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്​​റ്റി​ൽ. ദേ​വി​കു​ളം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ൽ 2000ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി പെ​രു​മ്പാ​വൂ​ർ വ​ല്ലം സ്വ​ദേ​ശി ഷം​സാ​ദാ​ണ്​ (46) പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​മാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് അം​ബാ​സ​ഡ​ർ കാ​റി​ൽ 420 ലി​റ്റ​ർ സ്പി​രി​റ്റ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ അ​ന്ന് അ​റ​സ്​​റ്റി​ലാ​യ മൂ​ന്ന് പേ​രി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ൾ. ഒ​ന്നാം പ്ര​തി രാ​ജു റാ​ഫേ​ലി​ന് വി​ചാ​ര​ണ​വേ​ള​യി​ൽ ശി​ക്ഷ ല​ഭി​ക്കു​ക​യും മൂ​ന്നാം പ്ര​തി ഡ്രൈ​വ​ർ മാ​ഹീ​നെ വെ​റു​തെ വി​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം പ്ര​തി​യാ​യ ഷം​സാ​ദ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി.

തു​ട​ർ​ന്ന് ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പു​റ​പ്പെ​ടു​വി​ച്ച വാ​റ​ൻ​റി​ൽ എ​ക്സൈ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി​യു​ടെ​യും ഇ​ടു​ക്കി അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ​യും മൂ​ന്നാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​ൽ കു​ന്ന​ത്തു​നാ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്​​റ്റ്. ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ദേ​വി​കു​ളം എ​ക്സൈ​സ് റേ​ഞ്ചി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​കു​ഞ്ഞു​മോ​െൻറ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫി​സ​ർ​മാ​രാ​യ സി.​പി. റെ​നി, സി.​സി. സാ​ഗ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സെ​ൽ​വ​കു​മാ​ർ, കി​ര​ൺ ദേ​വ്, ഡ്രൈ​വ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoorSpirit Casemunnar
News Summary - spirit case accused arrested after 21 years
Next Story